ന്യൂദല്‍ഹി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കൊണ്ട് പാക്കിസ്ഥാന് ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ നടത്തിയ അക്രമണം സംബന്ധിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചതിന് പ്രതിരോധവകുപ്പ് മന്ത്രി എ കെ ആന്റണിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്.
അഞ്ച് ഇന്ത്യന്‍ സൈനീകര്‍ കൊല്ലപ്പെട്ട ആക്രമണം നടത്തിയത് പാക്ക് സൈനീകവേഷം ധരിച്ചവര്‍ ആണെന്ന് പറഞ്ഞതിനാണ് അവകാശലംഘന നോട്ടീസ് നല്‍കിയത്. ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയാണ് നോട്ടീസ് നല്‍കിയത്.
പാക്ക് സൈനികരാണ് അക്രമണം നടത്തിയെന്ന് ഇന്ത്യന്‍ സൈനികര്‍ പറഫഞ്ഞിരുന്നു. എന്നാല്‍ ആന്റണിയുടെ വാദത്തെ പിന്നീട് പിന്താങ്ങാന് അവര്‍ നിര്‍ബന്ധിതരാകുകയായിരുന്നെന്നും സിന്‍ഹ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: