ന്യൂദല്‍ഹി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ സൈനികര്‍ക്ക് നേരെ അക്രമണം നടത്തിയ പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്ക് ഇന്ത്യ മടിക്കില്ലെന്ന് വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദ്.
സര്‍ക്കാരിന് ഉത്തരവാദിത്തെ കുറിച്ച് ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാഷ്മിരി പണ്ഡിറ്റുകളെക്കുറിച്ചുള്ള ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം തന്റെ നയം വ്യക്തമാക്കിയത്.
ഇതു സംബന്ധിച്ച് വിഷദമായ ചര്‍ച്ച പാര്‍ലമെന്റില്‍ നടത്തിയെന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിരോധ മന്ത്രി എ.കെ. ആന്റണി പ്രസ്താവന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: