ന്യൂദല്‍ഹി: റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടുത്ത ഗവര്‍ണ്ണറായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് രഘുറാം ജി രാജനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. അടുത്ത മൂന്നുവര്‍ഷത്തേക്കാണ് നിയമനം. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് നിയമനം അംഗീകരിച്ചു.
നിലവിലെ ഗവര്‍ണ്ണര്‍ ഡോ.ഡി.സുബ്ബറാവു വിരമിക്കുന്ന സെപ്തംബര്‍ 4ന് ശേഷം രഘുറാം രാജന് ചുമതലയേല്‍ക്കും. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യം പ്രവചിച്ച സാമ്പത്തിക വിദഗ്ധനാണ് 50 കാരനായ രഘുറാം. ഗവര്‍ണ്ണര്‍ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ രഘുറാമിനെ കാത്തിരിക്കുന്നത് ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ കുത്തഴിഞ്ഞ അവസ്ഥയാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാജിക്കൊന്നും തന്റെ കയ്യില്‍ ഇല്ലെന്നും അവ പരിഹരിക്കുന്നതിനുള്ള ശ്രമം നടത്തുമെന്നും രഘുറാം രാജന് പ്രതികരിച്ചു. എന്നാല്‍ പുതിയ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് എത്തുന്നെന്ന വാര്‍ത്തയോടെ ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്കെത്തി. ഓഹരിവിപണി അതിനു മുമ്പുതന്നെ ഇന്നലത്തെ വ്യാപാരം അവസാനിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: