ന്യൂദല്‍ഹി: സാംസ്ക്കാരിക സംഘടനയായ നവോദയത്തിന്റെ ആഭിമുഖ്യത്തില്‍ ഹരിദ്വാറില്‍ നൂറുകണക്കിനു പേര് കര്‍ക്കിടകവാവുബലി ദിനത്തില്‍ പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്തി.
ഗണേഷ് ഘാട്ടില്‍ നടന്ന ചടങ്ങില്‍ ദല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പി.കെ.സജീവന് ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. പതിനൊന്നാം തവണയാണ് നവോദയത്തിന്റെ ആഭിമുഖ്യത്തില്‍ ബലിതര്‍പ്പണത്തിനായി തീര്‍ത്ഥയാത്ര നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: