ലക്‌നൗ: ഐഎഎസ് ഓഫീസര്‍ ദുര്‍ഗ ശക്തി നാഗ്പാലിന്റെ രാജിയെ തുടര്‍ന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് യുപി സര്‍ക്കാരിന് തിരിച്ചടിയാകുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദുര്‍ഗയെ സസ്‌പെന്‍ഡ് ചെയ്തതെന്നായിരുന്നു അഖിലേശ് സര്‍ക്കാരിന്റെ ഇതുവരെയുള്ള വാദം.
എന്നാല്‍ ആ വാദം തെറ്റായിരുന്നെന്ന് തെളിയിക്കുന്നതാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി ആരാധനാലയത്തിനായി നിര്‍മ്മിച്ച മതില്‍ പൊളിച്ചുവെന്നതായിരുന്നു ദുര്‍ഗ്ഗയ്‌ക്ക് മേലുണ്ടായിരുന്ന കുറ്റം.
ഇത്തരത്തിലുള്ള നീക്കങ്ങള്‍ വര്‍ഗ്ഗീയ കലാപത്തിനിടയാക്കുമെന്നും കുറ്റപ്പെടുത്തി. എന്നാല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഇതിനെ കുറിച്ച് പരാമര്‍ശിക്കുന്നില്ല.മതില്‍ പൊളിച്ച സമയത്ത് ഗൗതംനഗര്‍ ഡിവിഷണല്‍ മജിസ്‌ട്രേറ്റായ ദുര്‍ഗ അവിടെയുണ്ടായിരുന്നതായിട്ട് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
ഇതോടെ മണല്‍ മാഫിയക്കെതിരെ സ്വീകരിച്ച നടപടിയാണ് ദുര്‍ഗ്ഗയ്‌ക്ക് മേലുള്ള യുപി സര്‍ക്കാരിന്റെ വിരോധത്തിന് കാരണമെന്ന് അടിവരയിടുകയാണ്. കൂടാതെ കസേര തെറിപ്പിക്കുമെന്ന് ദുര്‍ഗയോട് പ്രാദേശിക നേതാക്കള്‍ പറഞ്ഞിരുന്നു എന്നതുകൂടിയാകുമ്പോള്‍ കാര്യങ്ങളുടെ നിജ സ്ഥിതിയേതാണ്ട് ഉറപ്പാണ്.
അതേസമയം സസ്‌പെന്‍ഷനിലായ ദുര്‍ഗ ക്ഷമയാചിക്കണമെന്നാണ് യുപി സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രിയായ അഹമദ് ഹസ്സന്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: