മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോര്‍ഡ് ഇടിവ്. ഡോളറിനെതിരെയുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിലെത്തി. 54 പൈസ കുറഞ്ഞ് 61.70ലാണ് നിലവില്‍ ഡോളറിനെതിരെ രുപയുടെ വിനിമയം നടക്കുന്നത്.
വന്‍കിട നിക്ഷേപകര്‍ രൂപയില്‍ നിന്നും ഡോളറിലേക്ക് തിരിയുന്നതാണ് ഇടിവിന് കാരണം. ഇന്ത്യന്‍ സമ്പദ്ഘടന കൂടുതല്‍ ദുര്‍ബലമായേക്കുമെന്ന വിലയിരുത്തലിലാണ് വന്‍കിട നിക്ഷേപകരുടെ ചുവടുമാറ്റം. ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്നതും രൂപയ്ക്ക് വിനയായി.
ഓഹരി വിപണിയും ഇടിവിന്റെ പാതയിലാണ്. ബോംബെ സൂചിക സെന്‍സെക്സ് 188 പോയിന്റ് നഷ്ടത്തില്‍ 18,993ലാണ് വ്യാപാരം നടത്തുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 66 പോയിന്റ് താഴ്ന്ന് 5619ലാണ് വ്യാപാരം പുരോഗമിക്കുന്നത്.
രൂപയുടെ വിലയിടിവ് പിടിച്ചു നിര്‍ത്തുന്നതിനായി റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള കരുതല്‍ ഡോളര്‍ ശേഖരം വിപണിയിലേക്ക് ബാങ്കുകള്‍ വഴി വിതരണം ചെയ്തേക്കുമെന്ന് സൂചനയുണ്ട്. ശ്രമങ്ങളുടെ ഭാഗംമെന്നോണം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച് പലിശാ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. ജൂലൈ 31ന് രൂപയുടെ മൂല്യം 61.12ലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: