കാസര്‍കോട്: കാസ ര്‍കോട് കലാപത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനുമുന്നിലെത്തിക്കാന്‍ ബി ജെപി രണ്ടാംഘട്ട പ്രക്ഷോഭത്തിന് തുടക്കമിട്ടു. ഇതിണ്റ്റെ ഭാഗമായി ഇന്നലെ കാ സര്‍കോട് താലൂക്ക് ഓഫീസിനുമുന്നില്‍ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ൨൦൦൯ നവംബര്‍ ൧൫നാണ് ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കുന്നതിണ്റ്റെ മറവില്‍ കാസര്‍കോട് കലാപം നടന്നത്. കലാപത്തിനിടെ എസ്പിയുടെ വെടിയേറ്റ് ലീഗ് പ്രവര്ത്തകന് കൊല്ലപ്പെട്ടിരുന്നു. ഇത് ഉയര്‍ത്തിക്കാട്ടി കലാപം മൂടി വയ്ക്കുകയായിരുന്നു ലീഗ്. കലാപം അന്വേഷിച്ച നിസാര്‍ കമ്മീഷനെ യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിടുകയും ചെയ്തു. കലാപം തടയാനാണ് എസ്പി വെടിവെച്ചതെന്ന് സിബിഐ അടുത്തിടെ റിപ്പോര്‍ട്ട് നല്കിയ സാഹചര്യത്തിലാണ് ബിജെപിയുടെ പ്രക്ഷോഭം. നിസാര്‍ കമ്മീഷന് പിരിച്ചുവിട്ടതിനെതിരെ നേരത്തെയും ബിജെപി പ്രക്ഷോഭരംഗത്തുണ്ടായിരുന്നു. ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. മടിക്കൈ കമ്മാരന്, എം.സഞ്ജീവഷെട്ടി, രാമപ്പ മഞ്ചേശ്വരം, കെ.പി.വത്സരാജ്, ആര്.ഗണേഷ്, പ്രമീള.സി.നായ്ക്, പി.രമേഷ്, ശൈലജഭട്ട് എന്നിവര്‍ സംസാരിച്ചു. ഇ.കൃഷ്ണന്, സ്നേഹലത ദിവാകര്‍, ശോഭന ഏച്ചിക്കാനം, എം.സുധാമ്മ, എസ്.കെ.കുട്ടന്, ജി.ചന്ദ്രന്, കെ.കുഞ്ഞിരാമന്, എ.കെ.ചന്ദ്രന്, ടി.സി.രാമചന്ദ്രന്, സദാശിവ ചേരാല്‍, പുല്ലൂറ് കുഞ്ഞിരാമന് എന്നിവര്‍ നേതൃത്വം നല്കി. അഡ്വ.കെ.ശ്രീകാന്ത് സ്വാഗതവും എസ്.കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: