ന്യൂദല്‍ഹി: ഐഎഎസ് ഓഫീസര്‍ ദുര്‍ഗാ ശക്തി നാഗ്പാലിന്റെ സസ്‌പെന്‍ഷന്‍ സംബന്ധിച്ച് അഖിലേശ് യാദവ് സര്‍ക്കാരിന്റെ തീരുമാനം ശരിയും അന്തിമവുമാണെന്ന് മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് പറഞ്ഞു.
സര്‍ക്കാര്‍ ഒരു തീരുമാനവുമെടുത്തില്ലെങ്കില്‍ അതായിരിക്കും കുഴപ്പമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥയോ തെറ്റു ചെയ്യുകയാണെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കാന്‍ കഴിയില്ല.
ഇത്തരത്തിലാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ 29നാണ് 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ദുര്‍ഗ്ഗ ശക്തി നാഗ്പാലിനെ യുപി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: