ന്യൂദല്‍ഹി: പ്രതിപക്ഷം ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി മന് മോഹന്‍ സിംഗ് പറഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
തെലുങ്കാന രൂപീകരണം, ഭക്ഷ്യസുരക്ഷ എന്നീ സുപ്രധാന ബില്ലുകള്‍ സമ്മേളനത്തിന്റെ പരിഗണനയില്‍ വരും. ഭക്ഷ്യസുരക്ഷ അടക്കം ആറ് ഓര്‍ഡിനന്‍സുകളാണ് വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുന്നത്.
അതേസമയം ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് ഇന്നലെ സമാജ്വാദ് പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. വിശദമായ ചര്‍ച്ചയില്ലാതെ ഓര്‍ഡിനന്‍സ് ബില്ലാക്കാന് പറ്റില്ലെന്നാണ് എസ്.പിയുടെ നിലപാട്.
സമ്മേളനം സുഗമമായി നടക്കുമെന്ന് ആരും കരുതേണ്ടെന്ന് പാര്‍ട്ടി നേതാവ് ശൈലേന്ദ്രകുമാര്‍ വ്യക്തമാക്കുകയും ചെയ്തു. സി.പി.എം നേതാവ് ഗുരുദാസ് ദാസ് ഗുപ്തയും ഇതേ നിലപാടിലാണ്.
തെലുങ്കാന വിഷയത്തില്‍ ആഭ്യന്തര മന്ത്രി പ്രത്യേക പരാമര്‍ശം നടത്തണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കില്ലെന്ന് വ്യക്തമാക്കണമെന്നാണ് തൃണമൂല്‍ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: