ന്യൂദല്‍ഹി: 1993ലെ മുംബൈ സ്ഫോടന കേസില്‍ പങ്കാളിയെന്ന് കരുതുന്ന അധോലോക നായകന് അബു സലീമിനെ ഇന്ത്യയ്ക്ക് കൈമാറിയത് സുപ്രീംകോടതി ശരിവച്ചു. വിചാരണ നടപടികള്‍ തുടരാനുള്ള ഇന്ത്യയുടെ നടപടിയെ ചോദ്യം ചെയ്ത് അബു സലീം നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്.
പുതിയ കുറ്റങ്ങള്‍ ചുമത്തില്ലെന്ന നിബന്ധനയോടെ സലീമിനെ ഇന്ത്യയ്ക്ക് കൈമാറാന്‍ പോര്‍ച്ചുഗല്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ കൈമാറ്റ കരാര്‍ ഇന്ത്യ ലംഘിച്ചുവെന്ന് ആരോപിച്ച് സലീം പോര്‍ച്ചുഗല്‍ കോടതിയില്‍ ഹര്‍ജി അംഗീകരിച്ചു കൊണ്ട് സലീമിനെ തിരികെ കൈമാറാന്‍ പോര്‍ച്ചുഗല്‍ കോടതി ഉത്തരവിടുകയായിരുന്നു.
ഇന്ത്യല്‍ പോര്‍ച്ചുഗല്‍ കോടതിയുടെ ഉത്തരവ് ബാധകമല്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റീസ് പി.എസ്.സദാശിവം അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. അതേസമയം കൈമാറിയ ശേഷം അബുസ സലീമിനെതിരെ ടാഡ നിയമത്തിലെയും ആയുധ നിയമപ്രകാരവും ചുമത്തിയ കുറ്റങ്ങള്‍ ഒഴിവാക്കാന്‍ സി.ബി.ഐയെ കോടതി അനുവദിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: