കൊച്ചി : വാഹനങ്ങളുടെ വിപണി മൊാളിയം നിര്‍ണ്ണയിക്കുന്നത് നിര്‍മ്മാതാക്കളല്ല, മറിച്ച് കുറ്റമറ്റ വില്‍പ്പനാനന്തര സേവനം ലഭ്യമാക്കുന്നവരാണെന്ന് കുറ്റൂക്കാരന്‍ ഗ്രൂപ്പ് ചെയര്മാന് ജോണ്‍ കെ പോള്‍ പറഞ്ഞു. മല്‍സരം ശക്തമായ കാര്‍ വിപണിയുടെ വളര്‍ച്ചക്ക് പ്രഗല്ഭരായ സര്‍വ്വീസ് എഞ്ചിനീയര്‍മാരുടെ അര്‍പ്പണ മനോഭാവത്തോടെയുള്ള സേവനം നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു. കുറ്റൂക്കാരന്‍ ഊര്‍ജ്ജ ട്രയിന്‍ ആന്റ് ഹയര്‍ പ്രോഗ്രാം വഴി 45 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ എല്ലാവര്ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും, പോപ്പുലര്‍ ഗ്രൂപ്പിന്റെ മാരുതി ഡിവിഷനില്‍ സര്‍വ്വീസ് അഡ്വയ്സര്‍, മാനേജ്മെന്റ് ട്രയിനി എന്നീ തസ്തികയിലേയ്ക്കുള്ള നിയമന ഉത്തരവും നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 23 ബിടെക്ക് ബിരുദധാരികളാണ് ആദ്യ ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. ഇവര്‍ക്ക് എന്‍സിവിടി യുടെ സ്കില്ട് ഡവലപ്മെന്റ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റും ലഭിക്കും. ചടങ്ങില്‍ കുറ്റൂക്കാരന്‍ ഗ്രൂപ്പ് ഡയറക്ടര്‍ നവീന്‍ ഫിലിപ്പ്, ഊര്‍ജ്ജ ഡയറക്ടര്‍ പ്രിയ മനോജ്, ഇന്‍ ചാര്‍ജ്ജ് ക്ഷമ രാജ ,പോപ്പുലര്‍ വെഹക്കിള്സ് ആന്റ് സര്‍വ്വീസസ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ തോമസ് സ്റ്റീഫന്‍, പോപ്പുലര്‍ ഓട്ടോമൊബൈയില്സ് ജനറല്‍ മാനേജര്‍ എം.എ സജ്ജന്‍ എന്നിവര്‍പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: