പറവൂര്‍: പൂര്‍ണ്ണമായും തകര്‍ന്നു കിടക്കുന്ന ചാത്തന്നൂര്‍ പറവൂര്‍ റോഡില്‍ മഴ പെയാതെ നിന്ന രണ്ടു ദിവസത്തില്‍ റോഡില്‍ ടാര്‍ ഇടാതെ രണ്ടര ഇഞ്ച് മെറ്റല്‍ ഇട്ടു ഉയര്‍ത്തിയത് വഴിയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. റെയില്‍വേ മേല്‍പാലത്തിനു സമീപമാണ് ഈ റോഡ്. കുഴികള്‍ അടക്കുന്നതിന് പകരം പുതിയ രീതിക്ക് തുടക്കം കുറിച്ചു വെറുതെ റോഡില്‍ മെറ്റല്‍ ഇട്ടു നിരത്തിയിരിക്കുന്നത് കാരണം റോഡില്‍ കൂടിയുള്ള യാത്ര കൂടുതല്‍ ദുരിതപൂര്‍ണ്ണമായതായി ഡ്രൈവര്‍മാരും നാട്ടുകാരും പറയുന്നു. ദയാബ്ജി മുക്ക് മുതല്‍ റയില്‍വേ മേല്‍പാലം വരെയുള്ള ഭാഗമാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയുള്ള ഇത്തരം അശാസ്ത്രിയ റോഡ് നിര്‍മാണം കാരണം വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: