പുനലൂര്‍: നാട്ടുകാരെ കബളിപ്പിച്ച് കഴിഞ്ഞ രണ്ടുദിവസമായി പിടിതരാതെ പുനലൂരിലും പരിസര പ്രദേശങ്ങളിലും ഓടിനടന്ന എരുമയെ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ നാട്ടുകാര്‍ പിടിച്ചുകെട്ടി. റെയില്‍വേ സ്റ്റേഷന് സമീപം തെങ്ങുതറ ഭാഗത്ത് നിന്നാണ് ഇന്നലെ രാവിലെ എരുമയെ നാട്ടുകാര്‍ പിടികൂടിയത്. കഴിഞ്ഞ രണ്ടു ദിവസമായി എരുമ ഈ പ്രദേശത്ത് ചുറ്റിക്കറങ്ങുകയായിരുന്നു.
ഇന്നലെ രാവിലെ നാട്ടുകാരില്‍ ചിലര്‍ ഇതിനെ ആക്രമിക്കാന്‍ ചെന്നതോടെയാണ് വിരണ്ടോടിയത്. തുടര്‍ന്ന് എരുമ തൊട്ടടുത്തുള്ള ചതുപ്പിനകത്തിറങ്ങി. നാട്ടുകാര്‍ എരുമയെ പിടിച്ചുകെട്ടാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ വിവരം ഫയര്‍ഫോഴിസിനെ അറിയിച്ചു.
ഉടന്‍തന്നെ ഫയര്‍ഫോഴ്സ് എത്തിയെങ്കിലും ഒരുമണിക്കൂറോളം എരുമ ഓട്ടം തുടര്‍ന്നു. എരുമയെ പിടിക്കുന്നതിനായി കയറിടുമ്പോള്‍ തെന്നിമാറിയതിനാല്‍ ശ്രമം പരാജയപ്പെട്ടു.
ആരും അതിനടുത്തേക്കു പോയില്ലെങ്കിലും കമ്പുകള്‍ ഉപയോഗിച്ച് എറിഞ്ഞതിനാല്‍ എരുമ വീണ്ടും പ്രദേശം മുഴുവന്‍ ഓടി. ഇതിനെ തുടര്‍ന്ന് ഫയര്‍ ഫോഴിസിലെ അഞ്ചംഗ സംഘം മതിലിനപ്പുറത്ത് നിന്ന് കയറിടാന്‍ നോക്കിയെങ്കിലും എരുമ കയറില്‍ കുരുങ്ങിയില്ല.
ഒരുമണിക്കൂറോളം നാട്ടുകാരെയും ഫയര്‍ഫോഴ്സിനേയും കിണഞ്ഞു പരിശ്രമിച്ചെങ്കിലും എരുമ ഇവരുടെ വലയില്‍പ്പെടാതെ കുതറിമാറി. ഇതിനിടയില്‍ തഹസീല്‍ദാര്‍ എസ്.ലംബോധരന് പിള്ള എരുമയെ മയക്കുവെടിവെയ്ക്കാന്‍ ഉത്തരവിടാനുള്ള ശ്രമം നടത്തിയെങ്കിലും ഓടിത്തളര്‍ന്ന എരുമ നാട്ടുകാരുടെ മുന്നിലെത്തിയതോടെ പിടിച്ചുകെട്ടുകയായിരുന്നു.
നാട്ടുകാര്‍ പിടിച്ചുകെട്ടിയ എരുമയെ ഉടമസ്ഥനില്ലാത്തതിനാല്‍ പരസ്യമായി ലേലം ചെയ്യുമെന്ന് പറഞ്ഞിരുന്നു. പിന്നീട് എരുമയുടെ യഥാര്‍ത്ഥ ഉടമസ്ഥനായ പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം പറങ്കിമാംവിള താഴതില്മുഹമ്മദ് കുഞ്ഞ് എരുമയെ ഏറ്റെടുത്തതോടെയാണ് ഒന്നരമണിക്കൂര്‍ നീണ്ട എരുമയോട്ടത്തിന് അവസാനമായത്. പുനലൂര്‍ ഫയര്‍ സ്റ്റേഷനിലെ ലീഡിംഗ് ഫയര്മാന് ബാബു, ഡ്രൈവര്‍ നൗഷാദ്, ഫയര്മാന്മാരായ സതീഷ്, സന്തോഷ്, സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് എരുമയെ പിടിച്ചുകെട്ടുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: