ന്യൂദല്‍ഹി: രമേശ് ചെന്നിത്തല ആശയകുഴപ്പമുണ്ടാക്കിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. അദ്ദേഹം മന്ത്രിസഭയിലേക്ക് വരുമെന്ന് വ്യക്തമായ സൂചനയുണ്ടായിരുന്നു. മന്ത്രിസഭാ പ്രവേശന കാര്യം ചര്‍ച്ച ചെയ്യാനാണ് രമേശ് ദല്ഹിയിലെത്തിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.
രമേശ് ഒറ്റക്ക് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത് ആശയകുഴപ്പങ്ങള്‍ ഇടയാക്കി. പാര്‍ട്ടിക്കപ്പുറം വ്യക്തി അല്ലെങ്കില്‍ നേതാവെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രമേശ് കാബിനറ്റില്‍ വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. തനിക്കു കിട്ടിയ സൂചനകള്‍ ഒക്കെ അതായിരുന്നു. അതുകൊണ്ടാണ് താന്‍ ചെന്നിത്തല മന്ത്രിസഭയില്‍ വരുമെന്ന് പറഞ്ഞത്. ഹൈക്കമാന്‍ഡിന്റെ തീരുമാനവും അതായിരുന്നു. വകുപ്പുകളെച്ചൊല്ലിയാണ് ആശയക്കുഴപ്പം നിലനിന്നിരുന്നതെന്നും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ തുറന്ന സമീപനമാണ് സ്വീകരിച്ചിരുന്നതെന്നും പിന്നീടെന്ത് സംഭവിച്ചുവെന്ന് തനിക്ക് അറിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
ഹൈക്കമാന്‍ഡ് തീരുമാനം അച്ചടക്കമുള്ള എല്ലാ പ്രവര്‍ത്തകര്‍ക്കും ബാധകമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: