കൊച്ചി: രമേശ് ചെന്നിത്തലയെ ആരും അപമാനിച്ചിട്ടില്ലെന്ന് മന്ത്രി കെസി ജോസഫ്. സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്ന പരിഹാരം ചര്‍ച്ചകള്‍ വഴിമുട്ടിയിട്ടില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പു വരെ ഇതേ രീതിയില്‍ പോകാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ഇത് എല്ലാ കോണ്‍ഗ്രസുകാരും അംഗീകരിക്കണമെന്നും കെ.സി ജോസഫ് പറഞ്ഞു.
മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് ധാരണകള്‍ ഒന്നും ഉണ്ടായിരുന്നില്ല. പരസ്യമായി ഒരു വാഗ്ദാനവും ഉണ്ടായിട്ടില്ല. വാഗ്ദാനങ്ങളെല്ലാം മാധ്യമവ്യാഖ്യാനങ്ങളാണെന്നും കെ.സി ജോസഫ് പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഘടകകക്ഷികളുടെ സമ്മര്‍ദ്ദം കോണ്‍ഗ്രസിനു മേലില്ലെന്നും വ്യക്തമായ ജോസഫ് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെ മന്ത്രി കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. പിസി ജോര്‍ജ് കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ പറയേണ്ട. ജോര്‍ജ് സ്വന്തം പാര്‍ട്ടിയിലെ കാര്യങ്ങള്‍ നോക്കിയാല്‍ മതി. പറച്ചില് കേട്ടാല്‍ ജോര്‍ജ് കോണ്‍ഗ്രസിന്റെ ചീഫ് വിപ്പാണോ എന്ന് തോന്നുമെന്നും അദ്ദേഹം പറഞ്ഞു.
പി.സി ജോര്‍ജിന്റെ ഭാഷ യുഡിഎഫിനെ ശക്തിപ്പെടുത്താനല്ല ദുര്‍ബലപ്പെടുത്താനേ സഹായിക്കൂവെന്നും ഇത് അദ്ദേഹം മനസിലാക്കണമെന്നും കെ.സി ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: