കാസര്‍കോട് അങ്ങനെയാണ്, അപ്രതീക്ഷിതമായാണ് അവിടെ അനിഷ്ടങ്ങള്‍ സംഭവിക്കുന്നത്. പക്ഷേ, അവയുടെയൊക്കെ വേരുതേടി പോയാല്‍ എത്രയോ നീണ്ട കാലത്തെ തയ്യാറെടുപ്പുകള്‍ അതിന്റെ പിന്നിലുണ്ടെന്നു ബോധ്യപ്പെടും. എന്നാല്‍, അത്തരം ഒരു അനിഷ്ട സംഭവങ്ങളുടെയും അടിവേരു തേടിപോകാന്‍ അധികൃതര്‍ തയ്യാറാകാറില്ല. കാരണം, അതിനുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുന്നവരെ നിയന്ത്രിക്കുന്നവരാണ് കുഴപ്പമുണ്ടാക്കുന്നതും. നാലുവര്‍ഷം മുമ്പ് ജില്ലയെ ആകെ അസ്വസ്ഥമാക്കിയ 2009 നവംബര്‍ 15 ലെ കാസര്‍കോട് കലാപത്തിന്റെ കാര്യവും അങ്ങനെതന്നെ. മുസ്ലിംലീഗു നേതാക്കള്‍ക്കു സ്വീകരണം നല്കാന് ചേര്‍ന്ന ജനക്കൂട്ടം അക്രമാസക്തരായി, അവര്‍ ദലിതു കോളനി ആക്രമിച്ചു, ഹിന്ദു ആരാധനാ കേന്ദ്രങ്ങള്‍ തകര്‍ത്തു, പോലീസിനെ ആക്രമിച്ചു. ഒടുവില്‍ പോലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പക്ഷേ, ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച നിസാര്‍ കമ്മീഷനെ പ്രവര്‍ത്തനം നിര്‍ത്തിച്ചു റദ്ദാക്കി.
എന്നാല്‍, കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഒരു സത്യം വെളിപ്പെടുത്തി, സംഘര്‍ഷത്തിനിടെ മുസ്ലിംലീഗ് പ്രവര്ത്തകന് തൃക്കരിപ്പൂരിലെ ഷെഫീഖ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ എസ്പി തെറ്റുകാരനല്ലെന്ന് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ടില്‍ പറയുന്നു. കലാപം തടയാന്‍ വെടിവയ്ക്കുകയല്ലാതെ വഴിയുണ്ടായിരുന്നില്ല, എന്ന്.
ഇവിടെ ചില സത്യങ്ങള്‍ പുറം ലോകമറിയേണ്ടതുണ്ട്. അതിനു വേണ്ടത് കാസര്‍കോട് സംഭവത്തെക്കുറിച്ച് ഒരു ദേശീയ ഏജന്‍സി അന്വേഷണം നടത്തുകയാണ്. സംസ്ഥാന ഭരണത്തിന്റെ കൈകടത്തല്കൊണ്ടു നിയന്ത്രിക്കപ്പെടാത്ത ഒരു അന്വേഷണ ഏജന്‍സിയുടെ; കാസര്‍കോടു കലാപത്തിന്റെ യാഥാര്‍ത്ഥ്യം പറയുന്ന അന്വേഷണ പരമ്പര ഇന്നു മുതല്‍ വായിക്കുക.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: