തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ മുസ്ലീം ലീഗ് ഉപമുഖ്യമന്ത്രിപദം ആവശ്യപ്പെട്ടാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. ലീഗിന് നേരത്തേ ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടായിരുന്നു. അതേസമയം രമേശ് ചെന്നിത്തല ഉപമുഖ്യമന്ത്രി ആകുന്നതിനോട് ലീഗ് അടക്കമുള്ള ഘടക കക്ഷികള്‍ക്ക് എതിര്‍പ്പുണ്ടാകില്ലെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.
മന്ത്രിസഭയിലെ രണ്ടാം സ്ഥാനം വിട്ടുകൊടുക്കേണ്ടതില്ലെന്ന് ലീഗ് വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. ഉപമുഖ്യമന്ത്രി പദം ലീഗിന് അവകാശപ്പെട്ടതാണെന്നും ലീഗ് വ്യക്തമാക്കിയിരുന്നു. ഹൈക്കമാന്റ് നേരിട്ട് വിളിക്കാതെ ചര്‍ച്ചയ്ക്കില്ലെന്നും ലീഗ് ഹൗസില്‍ നേരിട്ടെത്തിയ മുഖ്യമന്ത്രിയെ നേതൃത്വം അറിയിച്ചു.
എന്നാല്‍ രമേശിന് ഉപമുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുലയാണ് ഹൈക്കമാന്‍ഡ് മുന്നോട്ടു വയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: