മ്യൂണിക്ക്: സീസണ് മുന്നോടിയായുള്ള മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകപ്പന്‍ വിജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് സിറ്റി എസി മിലാനെ കീഴടക്കിയത്. മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടന്ന ഓഡികപ്പ് സെമിയില്‍ ഇറ്റാലിയന്‍ പ്രതിനിധികളായ എസി മിലാനെ കെട്ടുകെട്ടിച്ച് അവര്‍ ഫൈനലില്‍ കടന്നു. എട്ട് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. മത്സരം 36 മിനിറ്റ് പിന്നിട്ടപ്പോഴേക്കും മാഞ്ചസ്റ്റര്‍ സിറ്റി മിലാനെ ഞെട്ടിച്ച് 5-0ന്റെ കൂറ്റന്‍ ലീഡ് സ്വന്തമാക്കി. എന്നാല്‍ ആറ് മിനിറ്റിനിടെ മൂന്ന് തവണ സിറ്റി വല കുലിക്കി എസി മിലാന് സിറ്റിയെ ഞെട്ടിച്ചു. സിറ്റിക്കുവേണ്ടി എഡിന് സെക്കോയും എസി മിലാന്റെ സ്റ്റീഫന്‍ എല്ഷരാവിയും രണ്ട് ഗോളുകള്‍ നേടി.
മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ ഡേവിഡ് സില്‍വയിലൂടെയാണ് സിറ്റി ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. ഈ സീസണില്‍ ടീമിലെത്തിയ സ്റ്റീവന്‍ ജോവോറ്റിക്കിന്റെ പാസില്‍ നിന്നാണ് സില്‍വ സിറ്റിയുടെ ഗോള്‍ മഴക്ക് തുടക്കം കുറിച്ചത്. പിന്നീട് 19-ാം മിനിറ്റില്‍ മിക്കാ റിച്ചാര്‍ഡ്സും 22-ാം മിനിറ്റില്‍ അലക്സാണ്ടര്‍ കോളറോവും ഗോളുകള്‍ നേടിയതോടെ സിറ്റി 3-0ന് മുന്നിലായി. പിന്നീട് 32, 36 മിനിറ്റുകളില്‍ എഡിന് സെക്കോയും ലക്ഷ്യം കണ്ടതോടെ സിറ്റി 5-0ന് മുന്നിലെത്തി.
പിന്നീട് ശക്തമായി തിരിച്ചടിച്ച എസി മിലാന് 37-ാം മിനിറ്റില്‍ സ്റ്റീഫന്‍ എല്ഷരാവിയിലൂടെ ആദ്യ ഗോള്‍ മടക്കി. രണ്ട് മിനിറ്റിനുഷേം എല്ഷരാവി വീണ്ടും ലക്ഷ്യം കണ്ടതോടെ ഗോള്‍നില 5-2 ആയി. പിന്നീട് 43-ാം മിനിറ്റില്‍ ആന്ദ്രെ പെറ്റാഗ്നയും ഗോള്‍ നേടി. എന്നാല്‍ രണ്ടാം പകുതിയില്‍ സമനില ലക്ഷ്യംവെച്ച് എസി മിലാന് മികച്ച ആക്രമണം നടത്തിയെങ്കിലും സിറ്റി പ്രതിരോധം പിടിച്ചുനിന്നു.
പുതിയ പരിശീലകന് മാനുവല്‍ പെല്ലിഗ്രിനി പതിവിന് വ്യത്യസ്തമായ ലൈനപ്പാണ് കളിയില്‍ നടത്തിയത്. ഈ സീസണില്‍ ക്ലബ്ബിലെത്തിയ ഫെര്‍ണാണ്ടീഞ്ഞോ, സ്റ്റീവന്‍ ജോവറ്റിക്, ജീസസ് നവാസ് എന്നിവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി.
മറ്റൊരു മത്സരത്തില്‍ ബ്രസീലിയന്‍ ടീം സാവോ പോളോയെ 2-0 ന് തോല്‍പ്പിച്ച് ജര്‍മ്മന്‍ ടീം ബയേണ്‍ മ്യൂണിക്കും ഫൈനലില്‍ കടന്നിട്ടുണ്ട്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 55-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ മരിയോ മാന്‍സുകിച്ചും 86-ാം മിനിറ്റില്‍ മിച്ചല്‍ വെയ്സറുമാണ് ബയേണിന്റെ ഗോളുകള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: