ആലുവ: മൂന്നുദിവസം പ്രായമായ ചോരക്കുഞ്ഞുമായി യുവതിയും രണ്ടുമക്കളും ജനസേവയില്‍ അഭയം തേടി. മലയാറ്റൂര്‍ ആവുക്കാരന് വീട്ടില്‍ ശശി ഓമനദമ്പതികളുടെ മകളായ നിഷയാണ് ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ചോരക്കുഞ്ഞുമായി ജനസേവയില്‍ അഭയം തേടിയത്. തൃശൂര്‍ കുറ്റിച്ചിറ ചെറുപറമ്പില്‍ രമേശ്കുമാറാണ് നിഷയുടെ ഭര്‍ത്താവ്. 2006 ലായിരുന്നു ട്രാന്‍സ് പോര്‍ട്ട് ബസ് ഡ്രൈവറായ രമേശും നിഷയും തമ്മിലുള്ള വിവാഹം നടന്നത്.
മൂത്തകുട്ടിയായ ആദിത്യന് അഞ്ചും അദ്വൈതിന് ഒരു വയസ്സും പ്രായമുണ്ട്. മൂന്നുദിവസം മുമ്പാണ് നിഷ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മൂന്നാമത്തെ കുട്ടിയുടെ പിതൃത്വത്തെ ചൊല്ലിയാണ് ഭര്‍ത്താവുമായുള്ള പ്രശ്നം ഉടലെടുത്തത്. ഗര്‍ഭിണിയായിരുന്ന സമയത്ത് ഭര്‍ത്താവും സഹോദരനും പല പ്രാവശ്യം ക്രൂരമായി മര്‍ദ്ധിക്കുകയും ഭര്‍ത്തൃ വീട്ടില്‍ നിന്ന് അടിച്ചിറക്കുകയും ചെയ്തിട്ടുണ്ടെന്ന് നിഷ പറഞ്ഞു. ഈ സമയം സ്വന്തം വിട്ടിലേക്ക് പോയാലും അവിടെ നിരവധി പ്രശ്നങ്ങളും സൗകര്യകുറവും മൂലം അവരാരും അവിടെതാമസിപ്പിക്കുവാന് തയ്യാറായിരുന്നില്ല. കുട്ടി രമേശിന്റെതല്ലായെന്നുകാരണം പറഞ്ഞ് ഭര്‍ത്താവും അമ്മായിയമ്മയും സഹോദരനും ചേര്‍ന്ന് വഴക്കും ബഹളവും തുടങ്ങിയതോടെ ഭയപ്പെട്ടനിഷ മക്കളേയും കുട്ടി ഒരു ഓട്ടോക്കാരന്റെ സഹായത്തോടെ ജനസേവശിശുഭവനില്‍ അഭയം തേടുകയായിരുന്നു. തളര്‍ന്ന് അവശയായനിഷയുടെയും കുഞ്ഞിന്റെയും ദയനീയാവസ്ഥ മനസ്സിലാക്കിയ ജനസേവ ചെയര്മാന് ജോസ് മാവേലിയുടെ നിര്‍ദ്ദേശപ്രകാരം ആലുവ അന്‍വര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: