കൊല്ലം: നഗരത്തിന്റെയും സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്റെയും ചരിത്രത്തിന്റെ ഭാഗമായിരുന്ന പാര്‍വതി മില്ലിന്റെ ഇന്നത്തെ ദുരവസ്ഥയ്‌ക്ക് കാരണക്കാരായ ഇടതുവലതു രാഷ്‌ട്രീയനേതാക്കള്‍ പരസ്പരം കുറ്റപ്പെടുത്തുന്ന കാഴ്ച അപഹാസ്യമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.സുനില്‍. മില്ലിന്റെ ദയനീയ അവസ്ഥയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെടുക മാത്രമല്ല വേണ്ടത്, മില്ലിനെ ദുരവസ്ഥയില്‍ നിന്നും രക്ഷപെടുത്താനുള്ള പ്രായോഗികമായ നടപടികള്‍ കൈകൊള്ളണം.
കൊല്ലം നിവാസികള്‍ക്ക് വൈകാരികബന്ധമാണ് പാര്‍വതി മില്ലിനോടുള്ളത്. ഒരു കാലത്ത് ഒട്ടേറെ കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായി ജില്ലയില്‍ ഉണ്ടായിരുന്ന മറ്റ് എല്ലാ വ്യവസായ സ്ഥാപനങ്ങളുടെയും പോലെ തന്നെ പാര്‍വതിമില്ലിന്റെയും ശവക്കുഴി തോണ്ടിയത് വികസന കാഴ്ചപ്പാടുകളില്ലാത്ത ജനപ്രതിനിധികളും സര്‍ക്കാരുമാണെന്ന് അദ്ദേഹം ആരോപിച്ചു.
ആക്രിസാധനങ്ങള്‍ ലേലം ചെയ്യുന്ന ലാഘവത്തോടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കൊള്ള ചെയ്തു കൊണ്ട് പോകുമ്പോള്‍ നോക്കുകുത്തികളായി നോക്കി നില്‍ക്കുകയാണ് ഭരണ പ്രതിപക്ഷ ട്രേഡ് യൂണിയനുകളെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: