ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ജൂലൈ മാസ വില്പന ഉയര്‍ന്നു. വില്പന 1.3 ശതമാനം ഉയര്‍ന്ന് 83,299 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 82,234 യൂണിറ്റായിരുന്നു. ആഭ്യന്തര വില്പനയില് 5.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 75,145 യൂണിറ്റ് വാഹനങ്ങളാണ് ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചത്. കഴിഞ്ഞ ജൂലൈയില്‍ വില്പന 71,024 യൂണിറ്റായിരുന്നു.
മാരുതി 800, ആള്‍ട്ടോ, എ-സ്റ്റാര്‍, വാഗണ്‍ ആര് തുടങ്ങി ചെറുകാറുകളുടെ വില്പന 15.8 ശതമാനം ഉയര്‍ന്ന് 33,587 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 28,998 യൂണിറ്റായിരുന്നു. അതേസമയം കോമ്പാക്ട് വിഭാഗത്തില്‍പ്പെട്ട സ്വിഫ്റ്റ്, എസ്റ്റിലോ, റിറ്റ്സ്, എന്നിവയുടെ വില്പന 11.9 ശതമാനം ഇടിഞ്ഞ് 13,882 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ജൂലൈയിലെ വില്പന 15,759 യൂണിറ്റായിരുന്നു.
സെഡാന് മോഡലായ ഡിസയറിന്റെ വില്പന വളര്‍ച്ച 33.6 ശതമാനമായിരുന്നു. 15,249 യൂണിറ്റ് വില്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം ഈ മോഡലിന്റെ വില്പന 11,413 യൂണിറ്റായിരുന്നു. എസ്എക്സ്4 ന്റെ വില്പന 52.6 ശതമാനം ഇടിഞ്ഞ് 322 യൂണിറ്റിലെത്തി. 679 യൂണിറ്റ് വില്പനയാണ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നടന്നത്. ആഡംബര മോഡലായ കിസാഷിയുടെ ഒറ്റ യൂണിറ്റ് പോലും ജൂലൈയില്‍ വിറ്റുപോയില്ല.
ജിപ്സി, ഗ്രാന്റ് വിതര, എര്‍ട്ടിഗ തുടങ്ങി യൂട്ടിലിറ്റി വാഹനങ്ങളുടെ വില്പന 37.5 ശതമാനം ഇടിഞ്ഞ് 4,562 യൂണിറ്റിലെത്തി. 7,294 യൂണിറ്റായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വില്പന. കയറ്റുമതി 27.3 ശതമാനം ഇടിഞ്ഞ് 8,154 യൂണിറ്റിലെത്തി. കഴിഞ്ഞ ജൂലൈയില്‍ 11,210 യൂണിറ്റായിരുന്നു കയറ്റുമതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: