ന്യൂദല്‍ഹി: സ്പൈസ്ജെറ്റ് ഓഹരി വില്പന സംബന്ധിച്ച് വിദേശ വിമാന കമ്പനിയുമായി ചര്‍ച്ച നടത്തി. ജെറ്റ് എയര്‍വേയ്സും ഇത്തിഹാദും തമ്മിലുള്ള കരാറിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് സ്പൈസ് ജെറ്റും വിദേശ നിക്ഷേപത്തിന് ശ്രമിക്കുന്നത്. സ്പൈസ്ജെറ്റിന്റെ 15-20 ശതമാനം ഓഹരികള്‍ വാങ്ങുന്നതിന് എമിറേറ്റ്സ് സമ്മതിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം എമിറേറ്റ്സ് നിരാകരിച്ചു.
കഴിഞ്ഞ വര്‍ഷം സ്പൈസ്ജെറ്റുമായി ബന്ധം സ്ഥാപിക്കുന്നതിന് എമിറേറ്റ്സ് ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. നിക്ഷേപകരുമായി ചര്‍ച്ച നേരത്തെ തന്നെ നടത്തിയതായും ഇക്കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും സ്പൈസ്ജെറ്റിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
ഖത്തര്‍ എയര്‍വേയ്സ്, എമിറേറ്റ്സ്, കുവൈറ്റ് എയര്‍വേയ്സ് എന്നീ വിദേശ എയര്‍ലൈനുകളുമായി ബന്ധം സ്ഥാപിക്കുന്നതിനാണ് കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള സ്പൈസ്ജെറ്റ് നേരത്തെ ശ്രമിച്ചിരുന്നത്. സ്പൈസ്ജെറ്റിന്റെ 25 ശതമാനം ഓഹരികള്‍ വാങ്ങുന്നതിന് കുവൈറ്റ് എയര്‍വേയ്സ് സന്നദ്ധമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വ്യോമയാന മേഖലയിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയതിനെ തുടര്‍ന്ന് സ്പൈസ്ജെറ്റില്‍ നിക്ഷേപം നടത്താന്‍ നിക്ഷേപകര്‍ താല്പര്യം പ്രകടിപ്പിച്ചതായും കമ്പിനയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: