കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കരിങ്കൊടിയും ചെരുപ്പേറും. സോളാര്‍ വിഷയത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. കരിങ്കൊടിയുമായി എത്തിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞപ്പോഴാണ് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ചെരിപ്പേറുണ്ടായത്.
പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ലാത്തി വീശി. ഒരാള്‍ക്കു പരിക്കേറ്റു. വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ രാവിലെ ആറു മണിയുടെ തിരുവനന്തപുരം – മംഗലാപുരം എക്സ്പ്രസില്‍ മുഖ്യമന്ത്രി കോഴിക്കോട് എത്തിയത്. റെയില്‍വേ സ്റ്റേഷന്റെ നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് മുഖ്യമന്ത്രി വന്നിറങ്ങിയതോടെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പാഞ്ഞടുക്കുകയായിരുന്നു.
കനത്ത സുരക്ഷാ സന്നാഹമൊരുക്കിയിരുന്നുവെങ്കിലും ഏതാനും പ്രവര്‍ത്തകര്‍ പൊലീസിനെ മറികടന്ന് മുഖ്യമന്ത്രിക്കടുത്തേക്ക് എത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: