കട്ടപ്പന: അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തിന് ഇരയായി കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഷെഫീക്ക് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. ഷെഫീക്കിന് അവിസ്മരണീയ പുരോഗതിയുണ്ടെന്നാണ് ചികിത്സിക്കുന്ന ന്യൂറോസര്ജന് ഡോക്ടര്‍ നിഷാന്ത് പോള്‍ പറഞ്ഞത്.
എഴുപത് ശതമാനവും അപകടനില തരണംചെയ്തു കഴിഞ്ഞു. പത്ത് ദിവസവും കൂടി ശ്വാസകോശത്തില്‍ അണുബാധയുണ്ടൊയില്ലെങ്കില് അപകടനിലപൂര്ണമായും തരണം ചെയ്യും. ബുധനാഴ്ച നടത്തിയ സി ടി സ്കാന്‍ പരിശോധനയില്‍ തലച്ചോറിലെ നീര്‍ക്കെട്ട് 90 ശതമാനവും കുറഞ്ഞു. ശ്വസന സഹായത്തിനായി ഇട്ടിരുന്ന ട്യൂബ് മാറ്റി ഇപ്പോള്‍ മൂക്കില്കൂടിയാണ് ശ്വസനം നടത്തുന്നത്. കണ്ണും കാലും തനിയെ ചലിപ്പിക്കുന്നുണ്ട്. തലച്ചോറിന് 40 മുതല്‍ 50 ശതമാനം വരെ ക്ഷതമേറ്റതിനാല് വലത് കൈയ്ക്ക് ശേഷിക്കുറവ്, കണ്ണിന്റെ കാഴ്ചയില്ലായ്മ, ബുദ്ധിമാന്ദ്യം എന്നിവയ്ക്ക് സധ്യതയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.
ബ്രേന്സ്റ്റാമ്പിലാണ് ക്ഷതം പറ്റിയത്. എന്നാല്‍ കുട്ടിയായതിനാല്‍ ഇതിന് മാറ്റം വരുമെന്നും ഡോക്ടര്‍ കൂട്ടിചേര്‍ത്തു. തനിയെ ഭക്ഷണം കഴിക്കാന്‍ മൂന്ന് മാസം വേണ്ടിവരും. ഫിസിയോ തെറാപ്പി നടന്നു വരുന്നു. ചികിത്സയുടെ രണ്ടാം ഘട്ടത്തിലാണിപ്പോള്‍.രണ്ടാംഘട്ട ചികിത്സ ഒരാഴച്ചയ്ക്കുള്ളില്‍ തീരും.
മൂന്നാം ഘട്ടത്തില്‍ തലച്ചോറിന്റെ പുനര്ജീവനത്തിനുള്ള ചികിത്സയാണ്. ഷെഫീക്ക് ഇപ്പോഴും ഇന്‍ന്റന്‍സീവ് കീയര്‍ യൂണിറ്റിലാണ്. ശ്വാസകോശത്തില്‍ അണുബാധയുണ്ടായില്ലെങ്കില് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്റന്‍സീവ് കീയര്‍ യൂണിറ്റില്‍നിന്നും മാറ്റാന്‍ സാധിക്കുമെന്ന ആത്മവിശ്വാസവും ഡോക്ടര്‍ പ്രകടിപ്പിച്ചു.
പ്രവീണ്‍ വി.എം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: