ബുല്‍വായോ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും. ആദ്യ മൂന്ന് ഏകദിനങ്ങളും വിജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പര നേരത്തെതന്നെ സ്വന്തമാക്കിയിരുന്നു. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ അപരാജിത കുതിപ്പ് തുടരാനായി ഇറങ്ങുമ്പോള്‍ ആശ്വാസ വിജയം തേടിയാണ് സിംബാബ്‌വെ തയ്യാറെടുക്കുന്നത്.
സുരേഷ് റെയ്ന ഒഴികെയുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ മികച്ച ഫോമിലാണെന്നത് ഇന്നത്തെ പോരാട്ടത്തിലും ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്‍, ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ദിനേശ് കാര്‍ത്തിക്, അമ്പാട്ടി റായിഡു എന്നിവര്‍ കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. അതുപോലെ മുന്‍നിര ബൗളര്‍മാരുടെ അഭാവത്തില്‍ യുവനിരയും അരങ്ങുതകര്‍ക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ സുരേഷ് റെയ്ന ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്‌ത്തിയ സ്പിന്നര്‍ അമിത് മിശ്രയാണ് ഇന്ത്യന്‍ ബൗളിംഗിന് ചുക്കാന്‍ പിടിക്കുന്നത്. വിനയ്കുമാറും ജയ്ദേവ് ഉനദ്കതും മുഹമ്മദ് ഷാമിയും നല്ല ബൗളിംഗാണ് കഴിഞ്ഞ മത്സരങ്ങളില്‍ നടത്തിയത്. പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിക്കഴിഞ്ഞതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ ചേതേശ്വര്‍ പൂജാരയ്‌ക്കും അജിന്‍ക്യ രഹാനെക്കും അവസരം നല്‍കാന്‍ സാധ്യതയുണ്ട്. അതേസമയം സിംബാബ്‌വെക്ക് ഇതുവരെ മികച്ച ഫോമിലേക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: