തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും അറിയിച്ചു.
ഇതുമായി ബവന്ധപ്പെട്ട കാര്യങ്ങള്‍ ഘടകകക്ഷികളുമായി സംസാരിക്കുമെന്നും കോണ്‍ഗ്രസിന് മുന്നോട്ട് പോകണമെങ്കില്‍ ഘടകകക്ഷികളെ വിശ്വാസത്തിലെടുത്താല്‍ മാത്രമേ പറ്റുകയുള്ളുവെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.
ഗണേഷിന്റെ മന്ത്രിസ്ഥാനത്തെ കുറിച്ച് തന്നെ ചുമതലപ്പെടുത്തിയെന്നതു കൊണ്ട് മാത്രം തനിച്ച് തീരുമാനമെടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഈ കാര്യം അറിയിച്ചത്.
കൂടാതെ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് സോഷ്യലിസ്റ്റ് ജനത, മുസ്ലീംലീഗ്, കെ.എം.മാണി, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ് എന്നിവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാലകൃഷ്ണപിള്ളയുടെ കേരളാ കോണ്‍ഗ്രസ് ബി, ജെ.എസ്.എസ്, സി.എം.പി എന്നീ കക്ഷികളുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം തന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് പരിഹാരം കാണുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് താന്‍ ദല്‍ഹിയില്‍ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മന്ത്രി എ.കെ.ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ആന്റണിയുമായി കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയില്‍ ചേരില്ലെന്ന മുന്‍നിലപാടില്‍ മാറ്റമുണ്ടോയെന്ന അഭിപ്രായം നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: