കൊല്ലം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയുടെ സുഗമമായ നടത്തിപ്പിന് എല്ലാ ഓഫീസിലും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന് ജില്ലാ കളക്ടര്‍ ബി.മോഹനന്‍ ജില്ലാതല ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജനസമ്പര്‍ക്ക പരിപാടിയുടെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ നടത്തിയ പ്രത്യേക യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയുടെ വിജയത്തിന് ജില്ലാ ഓഫീസര്‍മാര്‍ വകുപ്പുതല കര്‍മപദ്ധതി ആവിഷ്ക്കരിക്കണം. അപേക്ഷക്കും മറുപടിക്കും ഓണ്‍ലൈന്‍ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഇന്റര്‍നെറ്റ് സംവിധാനം ഇല്ലാത്ത ഓഫീസിലേക്ക് പരാതിയുടെ കോപ്പി ജില്ലാ ഓഫീസര്‍ എത്തിച്ചുകൊടുക്കണം. മറുപടി ഓണ്‍ലൈനായി മാത്രമേ കളക്ടര്‍ക്ക് നല്‍കാന്‍ പാടുള്ളു. പരിപാടിയുടെ വേദി, ക്രമീകരണങ്ങള്‍, സുരക്ഷ മാധ്യമ സമ്പര്‍ക്കം തുടങ്ങിയവയ്‌ക്ക് പോലീസ്, റവന്യൂ, ആരോഗ്യം, പബ്ലിക് റിലേഷന്‍സ് വകുപ്പുകളെ ചുമതലപ്പെടുത്തി കമ്പ്യൂട്ടര്‍ ശൃംഖലക്ക് എന്‍ഐസിയും ഫോണ്‍ സംവിധാനത്തിന് ബിഎസ്‌എന്‍എലും സൗകര്യമൊരുക്കുമെന്നും കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: