ബംഗളൂരു: ബംഗാളിനെതിരായ കെഎസ്സിഎ ട്രോഫിക്കുവേണ്ടിയുള്ള ചതുര്‍ദ്ദിന ക്രിക്കറ്റ് മത്സരത്തില്‍ കേരളം ശക്തമായ നിലയില്‍. ഓപ്പണര്‍മാരായ വി.എ. ജഗദീഷിന്റെയും നിഖിലേഷിന്റെയും ഉജ്ജ്വല സെഞ്ച്വറികളുടെ കരുത്തില്‍ രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ കേരളം ഒന്നാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സെടുത്തിട്ടുണ്ട്. ബംഗാള്‍ ഒന്നാം ഇന്നിംഗ്സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 445 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു. 146 റണ്‍സെടുത്ത ജഗദീഷിനൊപ്പം 14 റണ്‍സെടുത്ത ജിനീഷാണ് ക്രീസില്‍.
6 വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം കളി പുനരാരംഭിച്ച ബംഗാള്‍ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 135 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 124 റണ്‍സുമായി ബാറ്റിംഗ് തുടര്‍ന്ന സുദീപ് ചാറ്റര്‍ജി 12 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മടങ്ങി. നിയാസിന്റെ പന്തില്‍ ഷാഹിദിന് ക്യാച്ച് നല്‍കിയാണ് സുദീപ് പുറത്തായത്. സൗരാശിഷ് ലഹിരി 61 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ വി.പി. സിംഗും 61 റണ്‍സെടുത്തു. ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ സൗരാശിഷ് ലഹിരിക്കൊപ്പം ഒരു റണ്‍സെടുത്ത സക്സേനയായിരുന്നു ക്രീസില്‍. കേരളത്തിന് വേണ്ടി ശ്രീജിത്ത് മൂന്നും സന്ദീപ്വാര്യര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: