കൊച്ചി: കോണ്‍ഗ്രസിന്റെ അഴിമതിയും പീഢനകഥകളും പുറത്തുകൊണ്ടുവന്ന മാധ്യമങ്ങളെയും പൊതു പ്രവര്‍ത്തകരേയും കേസില്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ രാഷ്ട്രീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുവാനുള്ള നീക്കമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തുന്നതെന്ന് ബിജെപി നേതാവ് ഇ.എസ്.പുരുഷോത്തമന് പ്രസ്താവിച്ചു. യുവമോര്‍ച്ച ജില്ലാ കമ്മറ്റി എറണാകുളത്തു സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രി കെ.സി.വേണുഗോപാലിന്റെ കോലംകത്തിച്ചു.
മാര്‍ച്ചിന് അഭിവാദ്യം അര്‍പ്പിച്ച് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരൂണ്‍ കല്ലാത്ത്, ബിജെപി, യുവമോര്‍ച്ച നേതാക്കളായ പി.എസ്.സ്വരാജ്, സി.എം.ബിജു, എ.എസ്.ഷിനോസ്, പി.അജേഷ്കുമാര്, ബി.കെ.ബസിത്കുമാര്‍, ഷാജി കളത്തില്‍, സുശീല്‍ ചെറുപ്പിള്ളി, കെ.വിശ്വനാഥന്, ശശി നേര്യമംഗലം, മുകേഷ് വൈറ്റില, സി.ജി.രാജഗോപാല്‍, ഏംഗല്‍സ് പച്ചാളം, അഡ്വ.എം.എന്‍.വേദരാജ്, എന്‍.വി.സുദീപ്, യു.ആര്.രാജേഷ്, ടി.ബാലചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: