ചെന്നൈ: കൂടങ്കുളത്ത് നിന്ന് കേരളത്തിന് വൈദ്യുതി നല്‍കരുതെന്ന് തമിഴ്നാട് പറഞ്ഞു. കുടുകുളം പദ്ധതിയില്‍ കേരളം എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കേരളത്തിന് വൈദ്യുതി നല്‍കരുതെന്ന വാദവുമായി തമിഴ്നാട് രംഗത്തെത്തിയിരിക്കുന്നത്.
രണ്ടാംഘട്ടത്തില്‍ 1000 മെഗാവാട്ടിന്റെ നിലയം കമ്മീഷന് ചെയ്യുമ്പോള്‍ 133 മെഗാവാട്ട് വൈദ്യുതി കൂടി നിലയത്തിന് കിട്ടേണ്ട സാചര്യത്തിലാണ് ഇത്തരമൊരു നിലപാടുമായി തമിഴ്നാടിന്റെ കടന്നുവരവ്.
കൂടങ്കുളത്തെ രണ്ട് റിയാക്ടറുകളില്‍ നിന്നുള്ള 2000 മൊഗാവാട്ട് വൈദ്യുതിയില്‍ 925 മെഗാവാട്ടാണ് തമിഴ്നാടിന്റെ വിഹിതം. കര്‍ണാടകത്തിന് 442, കേരളത്തിന് 266, പുതുച്ചേരിക്ക് 67 മെഗാവാട്ട് എന്നിങ്ങനെയാണ് മറ്റു വിഹിതങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: