പള്ളുരുത്തി: വഴിയടച്ച് നഗരസഭയുടെ അംഗനവാടി കെട്ടിടം പണിയുന്നതായി ആക്ഷേപം. ഇടക്കൊച്ചി കൊച്ചിനഗരസഭ 16-ാം ഡിവിഷനില്‍പ്പെട്ട കൊളംബസ് റോഡിലേക്ക് പുതിയ അംഗനവാടി കെട്ടിടം 3 ലക്ഷം രൂപ മുടക്കിയാണ് പണിതുകൊണ്ടിരിക്കുന്നത്.
നിലവിലെ റോഡിലാണ് നിര്‍മ്മാണ പ്രക്രിയകള്‍ നടന്നുവരുന്നത്. ഇത്മൂലം തങ്ങള്‍ നാളിതുവരെ സഞ്ചരിച്ചിരുന്ന വഴിയാണ് ഇല്ലാതാകുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കെട്ടിടത്തിനോട് ചേര്‍ന്ന് കഷ്ടിച്ച് സൈക്കിള്‍ കയറിപോകുവാന്‍ മാത്രമുള്ള വഴിയിട്ടാണ് നിര്‍മ്മാണം നടക്കുന്നത്. വികസനത്തിനും, അഗനവാടികള് വരുന്നതിനും തങ്ങള്‍ എതിരല്ലെങ്കിലും സഞ്ചാരസ്വാതന്ത്ര്യം ഹനിച്ചുകൊണ്ടുള്ള നിര്‍മ്മാണം ശരിയല്ലായെന്നാണ് പ്രദേശവാസികള്‍ ആക്ഷേപം ഉന്നയിക്കുന്നത്.അതേസമയം റോഡ് അവസാനിക്കുന്നിടത്താണ് അഗനവാടികെട്ടിടം പണിയുന്നതെന്നും നിലവിലെ വഴിവീതിവെപ്പിക്കുന്നതിനുവേണ്ടി കെട്ടിടം പണിയുന്നതിന് വടക്കുഭാഗത്തായി സ്ഥലം കണ്ടെത്തിയിട്ടുള്ളതായും ഡിവിഷന് കൗണ്‍സിലര്‍ പി.ഡി.സുരേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: