കൊല്ലം: ഗുണ്ടാനിരോധന നിയമപ്രകാരം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത പ്രതി പോലീസിനെ വെട്ടിച്ച് സ്റ്റേഷനില്‍ നിന്നും കടന്നു.
ആശ്രാമം ശോഭാമന്ദിരത്തില്‍ മത്ത വിഷ്ണു എന്നു വിളിക്കുന്ന വിഷ്ണു(22)വാണ് പോലീസിനെ കബളിപ്പിച്ച് പോലീസ് സ്റ്റേഷനില്‍നിന്നു അപ്രത്യക്ഷനായത്. നിരവധി കേസിലെ പ്രതിയായ വിഷ്ണുവിനെ കലക്ടറുടെ നിര്‍ദേശപ്രകാരം ഇന്നലെ പുലര്‍ച്ചെ വീട്ടില്‍നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സ്റ്റേഷനിലെത്തിച്ച പ്രതിയെ ലോക്കപ്പ് ചെയ്യാതെ കോടതിയില്‍ ഹാജരാക്കുന്നതിനായി പുറത്ത് ഇരുത്തിയിരിക്കുകയായിരുന്നു.
രാവിലെ 10ന് പോലീസുകാരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്.ഐ ബി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: