കൊച്ചി: നിലത്തുവെച്ചു പ്രവര്‍ത്തിപ്പിക്കാവുന്ന എയര്‍കണ്ടീഷണറുകള്‍ വരുന്നു. ഇലക്ട്രോണിക് രംഗത്തെ വിപ്ലവകരമായ പരീക്ഷണങ്ങള്‍ അവതരിപ്പിക്കാറുള്ള സാംസങ്ങ് ഇലക്ട്രോണിക്സിന്റേതാണ് ഈ പുതിയ മോഡല്‍. സാംസങ്ങ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന പുതിയ ക്യൂ 9000 സീരീസ് എസികള്‍ നിലത്തുവയ്ക്കാവുന്ന ഫ്ലോര്‍ സ്റ്റാന്‍ഡിംഗ് മോഡലുകളാണ്. മുറികളുടെ അകത്തുള്ള ഭംഗിക്ക് മാറ്റുകൂട്ടുന്ന അത്യാകര്‍ഷകമായ ഡിസൈനുകളിലാണ് ഈ മോഡലെന്നു കമ്പനി പറയുന്നു.
സ്മാര്‍ട്ട് കൂളിംഗ്, സ്മാര്‍ട്ട് സേവിംഗ്, സ്മാര്‍ട്ട് പ്രൊട്ടക്ഷന്‍ എന്നിവ സമന്വയിക്കുന്ന ട്രിപ്പിള്‍ പ്രൊട്ടക്ഷന്‍ ഓഫറാണ് ക്യൂ 9000 നല്‍കുന്നത്. ജെറ്റ് എന്ജിന് ഡിസൈന്‍ മാതൃക പിന്തുടരുന്ന ഈ മോഡല്‍ 10 മീറ്റര്‍ അകലെ വരെ ശക്തമായ വായുപ്രവാഹം എത്തിക്കുകയും മുറിയെ പെട്ടെന്ന് തണുപ്പിക്കുകയും ചെയ്യുന്നു. സാധാരണ എസികളെക്കാള്‍ 50 ശതമാനം ഊര്ജലാഭമാണ് ഇതിലൂടെ ഉറപ്പാകുന്നതെന്നും നിര്‍മാതാക്കള്‍ പറയുന്നു.
മുറിയിലെ ആളുകളുടെ എണ്ണത്തിനനുസരിച്ച് സ്വയം പ്രവര്‍ത്തനം ക്രമീകരിക്കുന്ന സ്മാര്‍ട്ട് സെന്‍സറുകളാണ് ഈ ഏസിയില്‍. വായുവിനെ ശുദ്ധീകരിക്കുന്ന വൈറസ് ഡോക്ടര്‍, സീറോ ഫില്‍ട്ടര്‍, ഫുള്‍ എച്ച്ഡി ഫില്‍ട്ടര്‍ സംവിധാനങ്ങളുമുണ്ട് ഈ മോഡലില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: