തിരുവനന്തപുരം: കെ ബി ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് കേരളാ കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷ്ണ പിള്ള രംഗത്ത്. മന്ത്രിസഭയില്‍ പുന: സംഘടന നടക്കുകയാണെങ്കില്‍ ഗണേഷിന് മന്ത്രി സ്ഥാനം നല്‍കണമെന്നാണ് പിള്ളയുടെ ഇപ്പോഴത്തെ ആവശ്യം.
തങ്ങളുടെ പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ തനിക്ക് ലഭിച്ച മുന്നാക്ക കമ്മീഷന് ചെയര്മാന് സ്ഥാനം വേണ്ടെന്നു വയ്ക്കുമെന്നും പിള്ള പറഞ്ഞു. മുന്നാക്ക കോര്പ്പറേഷന് സ്ഥാനവും ഗണേശിനെ മന്ത്രിസ്ഥാനവും തമ്മില്‍ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗണേശിനെ മന്ത്രിയാക്കിതിരിക്കാനുള്ള കാരണങ്ങള്‍ കേരളാ കോണ്‍ഗ്രസിനെ ബോദ്ധ്യപ്പെടുത്തിയിട്ടില്ലെന്നും ആ കാരണങ്ങള്‍ എന്താണെന്ന് അറിഞ്ഞ ശേഷം തീരുമാനമെടുക്കുമെന്നും പിള്ള പറഞ്ഞു.
അതിനിടെ സോളാര്‍ വിഷയത്തില്‍ പൊലീസ് അന്വേഷണത്തിന് ശേഷം ജുഡീഷ്യല്‍ അന്വേഷണം കുഴപ്പമില്ലെന്നും സോളാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചിലര്‍ അഴിഞ്ഞാടിയെന്ന രൂക്ഷമായ വിമര്‍ശനവും പിള്ള ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: