വൈപ്പിന്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങള്‍ നേരിടുന്നതിന്റെ ഭാഗമായി വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തില്‍ ജാഗ്രത സമിതി രൂപീകരിച്ചു. സംസ്ഥാന വനിത കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് ബ്ലോക്ക് തലത്തില്‍ ജാഗ്രത സമിതിയുടെ രൂപീകരണം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സൗജത്ത് അബ്ദുള്‍ ജബ്ബാര്‍ അദ്ധ്യക്ഷയായ സമിതിയില്‍ 12 പേരാണ് അംഗങ്ങളായിട്ടുള്ളത്. ബ്ലോക്ക്തല സമിതിയുടെ ഉദ്ഘാടനം അടുത്ത മാസം നടക്കും.
ഒരു വനിത പഞ്ചായത്ത് പ്രസിഡന്റ്, ഒരു വനിത അഭിഭാഷക, സി.ഐ. റാങ്കിലുള്ള പൊലീസ് ഓഫീസര്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാര്, വനിത വെല്‍ഫെയര്‍ ഓഫീസര്‍, ശിശു വികസന ഓഫീസര്‍, മൂന്ന് സമൂഹ്യപ്രവര്‍ത്തകര്‍, എന്നിവരുള്‍പ്പെട്ടതാണ് സമിതി. സാമൂഹ്യപ്രവര്‍ത്തകരില്‍ ഒരാള്‍ എസ്സ്.സി.വിഭാഗത്തില്‍ നിന്നായിരിക്കണമെന്ന് നിര്‍ദേശമുണ്ട്. ശിശുക്ഷേമ വികസന ഓഫീസര്‍ ആയിരിക്കും സമിതിയുടെ കോ- ഓഡിനേറ്റര്‍.
ഗാര്‍ഹിക പീഢനങ്ങളിലും, സമൂഹത്തിലെ മറ്റ് വിഷയങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന പ്രശ്നത്തിലും സമിതിക്ക് ഇടപെടാനുള്ള അധികാരമുണ്ട്. സമിതിയില്‍ പരിഹരിക്കപ്പെടാനാവാത്ത കേസുകള്‍ ജില്ല സമിതിക്കും, ജില്ല സമിതിയില്‍ പരിപരിക്കപ്പെടാത്ത കേസുകള്‍ സംസ്ഥാനസമിതിക്കും വിടാവുന്നതാണ്. പൊലീസ് സ്റ്റേഷനില്‍നിന്ന് റഫര്‍ ചെയ്ത് വരുന്ന കേസുകളിലും സമിതിക്ക് തീര്‍പ്പാക്കാനാകും.
എറണാകുളം ജില്ലയെ സ്ത്രീസൗഹൃദ ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി വനിത കമ്മീഷന് പഞ്ചായത്തുകളിലും, ബ്ലോക്ക് തലത്തിലും ഇത്തരത്തില്‍ ജാഗ്രത സമിതികള്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതൊടൊപ്പം തന്നെ ജില്ലാതല സമിതികളും പുനസംഘടിപ്പിച്ചിരുന്നു.
സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുകയും, അവക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയുമാണ് സമിതികളിലൂടെ. സ്ത്രീകളുടെ ശാക്തീകരണം കൊണ്ട് മാത്രം ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പടുകയില്ലെന്നും പകരം സമൂഹത്തിലെ വിവിധ തട്ടുകളിലെ ജനങ്ങളെയും ബോധവല്‍ക്കരിക്കുന്നതിലൂടെ മാത്രമേ ഇക്കാര്യങ്ങള്‍ക്ക് പരിഹാരമാകൂ എന്നതുമാണ് വനിതകമ്മീഷന്റെ കാഴ്ചപ്പാട്. പുരുഷന്മാരെ ഉള്‍പ്പെടെ ബോധവല്‍ക്കരിച്ചാല്‍ മാത്രമേ ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാനാകു എന്നതിനാല്‍ ഇത്തരം സമിതികള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നാണ് കമ്മീഷന്റെ നിഗമനം. സമൂഹത്തിലെ വിവിധതട്ടുകളിലെ ജനങ്ങളുടെ സഹകരണം ഉറപ്പാക്കി സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ട് കൊണ്ട് പോകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സൗജത്ത് അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: