ആലുവ: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആലുവ അദ്വൈതാശ്രമം ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടന ഒരുക്കം തുടങ്ങി. ആഗസ്റ്റ് 12ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ അയ്യായിരത്തോളം പേരെ പങ്കെടുപ്പിക്കാന്‍ ഇന്നലെ നടന്ന സ്വാഗതസംഘം തീരുമാനിച്ചു. ആശ്രവും പരിസരവും ദീപാലകൃതമാക്കും. നാടും നഗരവുമെല്ലാം കൊടി തോരണങ്ങള്‍ കെണ്ട് അലങ്കരിക്കും. ജില്ലയില്‍ വ്യാപകമായി പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇരിക്കാന്‍ 6,500 ചതുരശ്ര അടി വലിപ്പമുള്ള പന്തല്‍ നിര്‍മ്മിക്കും.
ആഘോഷവുമായി ബന്ധപ്പെട്ട് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ആശാവഹമായ പിന്തുണയാണ് പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സമ്മേളനവും അനുബന്ധ നിര്‍മ്മാണങ്ങളും വിജയിപ്പിക്കാന്‍ ജില്ലയിലെ എല്ലാ എസ്.എന്‍.ഡി.പി യോഗം ശാഖകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി യൂണിയന് ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു.
യോഗം കൗണ്‍സിലര്‍ ഇ.കെ. മുരളീധരന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ആശ്രമം സെക്രട്ടറി ശിവസ്വരൂപാനന്ദ സ്വാമി ആമുഖ പ്രസംഗം നടത്തി. യോഗം ഇന്‍സ്പെക്ടിംഗ് ഓഫീസര്‍ കെ.എസ്. സ്വാമിനാഥന്, ആലുവ യൂണിയന് സെക്രടറി കെ.എന്‍. ദിവാകരന്, പറവൂര്‍ യൂണിയന് സെക്രട്ടറി ഹരി വിജയന്, വൈപ്പിന്‍ യൂണിയന് വൈസ് പ്രസിഡന്റ് കെ.പി. ഗോപാലകൃഷ്ണന്, കെ.എം. ഷൈജു, ആര്.കെ. ശിവന്, കെ.കെ. മോഹനന്, കെ. വാസുദേവന്‍, കെ.ജി. ഹരിദാസ്, ഗോപന് ചെങ്ങമനാട്, വിജയന് കുളത്തേരി, എം.വി. മനോഹരന്, കെ.എസ്. ജെയിന്, പി.സി. ബിബിന്‍, വി.ആര്. ധരണീന്ദ്രന്‍, വി.ഡി. രാജന് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: