ചടയമംഗലം: കലയം ജംഗ്ഷനില്‍ താമസിക്കുന്ന ഉറ്റവരും ഉടയവരും ഇല്ലാത്ത ചലനശേഷി നഷ്ടപ്പെട്ട വൃദ്ധനെ അഞ്ചല്‍ അര്‍പ്പിതാ ആശ്രയകേന്ദ്രം ഏറ്റെടുത്തു. കഴിഞ്ഞ ഒരുമാസമായി ചലനശേഷി നഷ്ടപ്പെട്ട് വീട്ടില്‍ ഒറ്റയ്‌ക്ക് കഴിഞ്ഞിരുന്ന ഗോപാലകൃഷ്ണപിള്ള (63) എന്ന വൃദ്ധനെയാണ് ചികിത്സയ്‌ക്കും സംരക്ഷണത്തിനുമായി ഏറ്റെടുത്തിട്ടുള്ളത്.
സ്വയം ആഹാരം കഴിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ കിടന്ന ഇദ്ദേഹത്തിന്റെ ശരീരം പൊട്ടി അടര്‍ന്ന് വൃണങ്ങള്‍ ആയിത്തുടങ്ങിയിരുന്നു. ചടയമംഗലം പോലീസ് അറിയിച്ചതിനെത്തുടര്‍ന്ന് അര്‍പ്പിതാ ഭാരവാഹികളായ അഡ്വ. എസ്. സജീവന്‍, വി.വൈ വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം ഗോപാലകൃഷ്ണപിള്ളയെ ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലാക്കി ചികിത്സിച്ചു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: