കൊല്ലം: കേരളാ യൂണിവേഴ്സിറ്റിയുടെ അംഗീകാരവും നിയന്ത്രണവുമുള്ള ലേണേഴ്സ് സ്പോര്‍ട്ട് സെന്ററുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്‌ആര്‍ടിസി കണ്‍സഷന്‍ അനുവദിക്കണമെന്ന് എഴുകോണ്‍ എസ്‌എന്‍ സംസ്കൃത വിദ്യാപീഠം രക്ഷകതൃ സമ്മേളനം ആവശ്യപ്പെട്ടു.
ആര്യങ്കാവില്‍ നിന്നും വള്ളിക്കുന്നത്തുനിന്നും നിത്യേന ബസ് യാത്ര ചെയ്തു വിദ്യാപീഠത്തില്‍ വന്നു പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളാണ് പ്രമേയം അവതരിപ്പിച്ചത്. അഡ്വ. അയിഷാപോറ്റി എംഎല്‍എ യുടെ നേതൃത്വത്തില്‍ ഗതാഗതവകുപ്പുമന്ത്രിയ്‌ക്ക് രേഖാമൂലം നിവേദനം നല്‍കിയിട്ടുള്ള ഈ ആവശ്യം അംഗീകരിക്കുന്നതിനായി ഇതര ലേണേഴ്സ് സപ്പോര്‍ട്ട് സെന്ററുകളുമായി സഹകരിച്ച് പ്രത്യക്ഷ സമരം ആരംഭിക്കും. രക്ഷാകര്‍തൃസമ്മേളനം പ്രൊഫ. ടി. രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു.
ഒ. ഉദയകുമാര്‍ പ്രസിഡന്റും, ചിറ്റയം രാമചന്ദ്രന്‍ സെക്രട്ടറിയുമായുള്ള 21 അംഗ പിടിഎ എക്സിക്യൂട്ടിവ് കമ്മിറ്റി രൂപീകരിച്ചു. 31 വര്‍ഷത്തെ സേവനത്തിനുശേഷം ശാസ്താംകോട്ട ഡിബി കോളേജില്‍ നിന്നും വിരമിച്ച പ്രൊഫ. ടി. രാമചന്ദ്രന്‍പിള്ളയെ രക്ഷകര്‍തൃസമിതി ആദരിച്ചു.
എന്‍എന്‍ സംസ്കൃത വിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ സ്കോളര്‍ഷിപ്പ് 300 രൂപയെന്നത് കാലാനുസൃതമായി വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ലേണേഴ്സ് സപ്പോര്‍ട്ട് സെന്റര്‍ ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
“ഉന്നത വിദ്യാഭ്യാസവും മാതൃഭാഷയും” “ശ്രേഷ്ഠ ഭാഷാ” പദവി എന്നീ വിഷയങ്ങളെ അധികരിച്ചു നടന്ന സെമിനാറില്‍ പ്രൊഫ. കടയ്‌ക്കോട് വിശ്വംഭരന്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: