ഹരാരെ: സിംബാബ്വെക്കെതിരെ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ അമ്പയറുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് വിരാട് കോഹ്ലി. പുറത്തായതായുള്ള മൂന്നാം അമ്പയറുടെ തീരുമാനത്തിനെതിരെയാണ് കോഹ്ലി പ്രതിഷേധമുയര്‍ത്തിയത്. ഫീല്‍ഡ് അമ്പയര്‍മാരോട് അല്പനേരം തര്‍ക്കിച്ചതിന് ശേഷമാണ് താരം ഗ്രൗണ്ട് വിട്ടത്.
ഇന്ത്യന്‍ ഇന്നിംഗ്സിന്റെ ഏഴാം ഓവറിലായിരുന്നു വിവാദത്തിനാസ്പദമായ സംഭവം. കീയില്‍ ജാര്‍വിസിന്റെ പന്ത് മിഡ്വിക്കറ്റില് മാല്‍കം വാലര്‍ കയ്യിലൊതുക്കിയതോടെയാണ് വിവാദത്തിന് തുടക്കമായത്. പന്ത് നിലത്ത് കുത്തിയതിന് ശേഷമാണ് വാലര്‍ കയ്യിലൊതുക്കിയതെന്ന സംശയം ഉണ്ടായതോടെ തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിട്ടു. ടെലിവിഷന്‍ റീപ്ലേകള്‍ പരിശോധിച്ച മൂന്നാം അമ്പയര്‍ ദൃശ്യങ്ങള്‍ വ്യക്തമായിരുന്നില്ലെങ്കിലും ഔട്ട് വിധിക്കുകയായിരുന്നു.
എന്നാല്‍ മൂന്നാം അമ്പയറുടെ തീരുമാനം വന്നതിനു ശേഷവും കോഹ്ലി ഗ്രൗണ്ട് വിടാന്‍ കൂട്ടാക്കിയില്ല. ഫീല്‍ഡ് അമ്പയറുമായി തര്‍ക്കിച്ച കോഹ്ലി തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് മൂന്നാം അമ്പയറുമായി വാക്കി ടോക്കിയില്‍ സംസാരിച്ചതിന് ശേഷം ഫീല്‍ഡ് അമ്പയര്‍ കോഹ്ലി പുറത്തായെന്ന് വിധിക്കുകയായിരുന്നു. ക്ഷുഭിതനായാണ് കോഹ്ലി ക്രീസ് വിട്ടത്. ആദ്യ ഏകദിനത്തില്‍ സെഞ്ച്വറി നേടിയ കോഹ്ലി രണ്ടാം ഏകദിനത്തില്‍ 18 പന്തുകളില്‍ 14 റണ്‍സുമായാണ് ക്രീസ് വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: