മുബൈ: വര്‍ഷങ്ങളുടെ കാത്തിരിപ്പിന്ശേഷം അംബാട്ടി റായിഡുവിനെ നേടി ഇന്ത്യന്‍ ടീമിലേക്കുള്ള വിളിഎത്തി. കിട്ടിയ അവസരം അവിസ്മരണീയമാക്കി അരങ്ങേറ്റ മത്സരത്തിലൂടെ അര്‍ധസെഞ്ചുറിയുമായി ടീമിന് വിജയം സമ്മാനിക്കുകയും ചെയ്തു. കൗമരപ്രായത്തില്‍ തന്നെ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരമെന്നു പേരെടുത്ത റായിഡു 27-ാം വയസ്സിലാണ് ഇന്ത്യക്കായി ജഴ്സി അണിയുന്നത്. 2001ല്‍ ഹൈദാരബാദിനുവേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറി മികച്ച പ്രകടനമാണ് റായിഡു കാഴ്ചവച്ചത്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റായിഡുവിനെ നേടി ഇന്ത്യന്‍ അണ്ടര്‍-19 ടീമിന്റെ ക്യാപ്റ്റന്‍സി എത്തി. ഇന്ത്യന്‍ സീനിയര്‍ ടീമിലെ പൂലികളായ സുരേഷ് റെയ്ന, ശിഖാര്‍ ധവന്, ദിനേശ് കാര്‍ത്തിക് തുടങ്ങിയവരും ഉത്തപ്പ, ആര്.പി. സിംഗ്, പഠാന് തുടങ്ങിയവരും റായിഡുവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ചുവന്നവരാണ്.
1985 സെപ്റ്റംബര്‍ 23 ആന്ധ്യപ്രദേശില്‍ ജനിച്ച അംബാട്ടി തിരുപതി റായിഡുവിന്റെ കഴിവും കളിക്കുന്ന ഷോട്ടുകളുടെ മനേഹരിതയും പ്രകടനവും കൗമാരപ്രായത്തില്‍ ഭാവി സച്ചിന് എന്ന് ക്രിക്കറ്റ് പണ്ഡിതര്‍ വിശേഷിപ്പിച്ചു. നിരന്തരം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും റായിഡുവിനെ നേടി ഇന്ത്യന്‍ ടീമിലേക്കുള്ള വിളിഎത്തിയില്ല. 2007-ല്‍ വിവാദമായ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് (ഐസിഎല്‍) കളിച്ചതിലുടെ റായിഡുവിന്റെ മേല്‍ ബിസിസിഐയുടെ വിലക്ക് എത്തി. 2009-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലിഗുമായുള്ള(ഐസിഎല്‍) കരാര്‍ റദ്ദാക്കി തിരിച്ചെത്തിയ റായിഡുവിന് വഴിത്തിരിവയത്ത് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി നടത്തിയ മികച്ചപ്രകടനമാണ്. 1000ലധികം റണ്‍സാണ് ഐപിഎല്‍ റായിഡു സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്.
80 ഫസ്റ്റ് ക്ലസ്സ് മത്സരങ്ങളില്‍നിന്നുമായി 5183 റണ്‍സാണ് റായിഡുനേടിയത്. അവറേജ് 35.50. ഇതില്‍ 14 സെഞ്ച്വറിയും 28 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടുന്നു. കഴിഞ്ഞ രഞ്ജിട്രോഫി മത്സരത്തില്‍ ബറോഡയ്ക്ക് വേണ്ടി കളിച്ച റായിഡു 60.55 അവറേജില്‍ 666 റണ്‍സാണ് അടിച്ചുകുട്ടിയത് ഇതില്‍ ഒരുസെഞ്ചുറിയും ഏഴ് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. തുടര്‍ന്നു നടന്ന ഇറാനി ട്രോഫി മത്സരത്തില്‍ രഞ്ജിട്രോഫി ചാമ്പ്യനായ മുബൈക്കെതിരെ നേടിയ 51, 156 റണ്‍സും മാതി റായിഡുവിന്റെ പ്രതിഭ തിരിച്ചറിയാന്‍. തുടര്‍ന്ന ശ്രീലങ്കയില്‍ നടന്ന 2020 ലോകകപ്പിനുള്ള 30 അംഗ സാധ്യതാടീമില്‍ ഇടം നേടുവാനും റായിഡുവിന് കഴിഞ്ഞു.
എകദേശം പത്ത് വര്‍ഷം മുമ്പ് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കേണ്ട റായിഡുവിന് വൈകിയ കിട്ടിയ അവസരം ഓര്‍ത്ത് ദുഃഖമില്ല. കഴിവുള്ള ഒരാളെയും അധികനാള്‍ ഒതുക്കിനിര്‍ത്തുവാന്‍ കഴിയില്ലെന്ന് റായിഡുവിന്റെ അനുഭവം ശരിവയ്ക്കുന്നു. ജീവിതത്തേയും ക്രിക്കറ്റിനേയും കുറിച്ച് വ്യക്തമായ നിലപാടുകള്‍ പുലര്‍ത്തുന്ന അംബാട്ടി റായിഡുവിന് എല്ലാവിധ പിന്തുണയുമായി ജീവിത സഖി വിദ്യ കുട്ടിനുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന് ഇനി വരാന്‍ പോകുന്ന വിജയങ്ങള്‍ക്ക് പിന്നില്‍ റായിഡുവിന്റെ ബാറ്റിങ് പ്രതിഭയുടെ സ്പര്‍ശം ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: