കാസര്‍കോട്: കടല്‍ത്തീരങ്ങളില്‍ അടിഞ്ഞ വാതക ടാങ്കറുകള്‍ മുംബൈയില്‍ നിന്നും എത്തിയ വിദഗ്ധ സംഘം പരിശോധിച്ചു. കപ്പല്‍ അധികൃതരുടെ പ്രതിനിധി ക്യാപ്റ്റന്‍ അല്ലന്.എ.ലോബോ, കോഴിക്കോട് നിന്നുള്ള കോസ്റ്റ് ഗാര്‍ഡ് ചീഫ് സതീഷ്, ഫോറന്‍സിക് സയന്‍സ് ലാബിലെ വിദഗ്ധന്‍ സച്ചിദാനന്ദന്, കാസര്‍കോട് ഡിവൈഎസ്പി മോഹനചന്ദ്രന്, കാസര്‍കോട് താലൂക്ക് തഹസില്‍ദാര്‍ ശിവകുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് ടാങ്കുകള്‍ പരിശോധന നടത്തിയത്. വിദഗ്ധ സംഘം ജില്ലാകലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ൧൦ ദിവസത്തിനുള്ളില്‍ ടാങ്കറുകള്‍ തീരത്തുനിന്നും നീക്കാന്‍ കപ്പല്‍ കമ്പനി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനാ റിപ്പോര്‍ട്ട് കപ്പലധികൃതര്ക്ക് ഇ മെയിലായി അയച്ചുകൊടുത്തു. കുമ്പള ബേരിക്ക, മൊഗ്രാല്‍, ഉദുമ ജന്മ കടപ്പുറം കോട്ടിക്കുളം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് തീരത്തടിഞ്ഞ ടാങ്കറുകള്‍ സംഘം പരിശോധിച്ചു. കാസര്‍കോട് കോസ്റ്റല്‍ പോലീസ്റ്റ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള ഫ്രിഡ്ജുകള്‍, ഫ്ളാസ്ക്, ഫുട്ബോള്‍ എന്നിവയും പരിശോധിച്ചു. തീരത്ത് അടിഞ്ഞ വസ്തുക്കളും ടാങ്കുകളും കഴിഞ്ഞ ജൂണ്‍ ൧൭ന് മുംബൈ തീരത്തുനിന്നും ൩൧൦ നോട്ടിക്കല്‍ മെയില്‍ അകലെ മുങ്ങിയ എം.വി.എം.ഒ.എല്‍ കംഫര്‍ട്ട് കപ്പലിണ്റ്റേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. ജപ്പാനിലെ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പല്‍ സിംഗപ്പൂരില്‍ നിന്നും ജിദ്ദയിലേക്കുള്ള യാത്രക്കിടെ തകരുകയായിരുന്നു. ടാങ്കറുകളില്‍ റഫ്രിജറേറ്ററുകളില്‍ ഉപയോഗിക്കുന്ന മോണോ ക്ളോറോ ഡൈഫ്ളൂറോ മീഥേന്‍ അഥവ ഫ്രിയോണ്‍ ൨൨ എന്ന വാതകമാണെന്ന് വിദഗ്ധസംഘം പറഞ്ഞു. ദ്രവാവസ്ഥയിലുള്ള വാതകമാണിത്. വാതകം വിഷമയമുള്ളതോ ജ്വലനശേഷിയുള്ളതോ അല്ല. ടാങ്കറുകളില്‍ എത്രമാത്രം വാതകമുണ്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഗേജ് എത്രയാണെന്ന് കാണിക്കുന്നുണ്ടെങ്കിലും വെള്ളം കയറിയതിനാല്‍ ഇത് ശരിയാകാന്‍ വഴിയില്ലെന്നാണ് പരിശോധന സംഘം വിലയിരുത്തിയത്. അന്തരീക്ഷത്തില്‍ ഓസോണ്പാളികളുടെ കടുപ്പം കുറയ്ക്കുന്ന ഈ വാതകം ലോകരാജ്യങ്ങള്‍ നിരോധിച്ചതാണ്. ഗന്ധമില്ലാത്തതിനാല്‍ വാതകത്തിന് ചോര്‍ച്ച ഉണ്ടോയെന്നുള്ളത് മനസിലാക്കാന്‍ വിദഗ്ധ സംഘത്തിന് ആയില്ല. വാതക കമ്പനി ഉടമകളുടേയും ഇന്‍ഷുറന്‍സ് കമ്പനി അധികൃതരുടെയും പരിശോധനയ്ക്ക് ശേഷം മാത്രമേ വാതക ടാങ്കുകള്‍ നീക്കം ചെയ്യുന്ന കാര്യത്തില്‍ തീരുമാനത്തില്‍ എത്താന്‍ സാധിക്കുകയുള്ളുവെന്ന് വിദഗ്ധ സംഘം വ്യക്തമാക്കി. എല്‍പിജി ഗ്യാസ് പോലെ തീപിടിക്കുന്നതോ അപകടകാരിയോ ആയ വാതകമല്ല ഇതെന്നും ജനങ്ങള്‍ ആശങ്കപെടേണ്ടതില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഫാക്ടറീസ് ആണ്റ്റ് ബോയലറീസിലെ ഇന്‍സ്പെക്ടര്‍ അനീഷ് കുര്യാക്കോസ്, ഡോ.കെ.സുരേഷ്കുമാര്‍, കെമിക്കല്‍ ഇന്‍സ്പെക്ടര്‍ ജി.സുലോചന എന്നിവരടങ്ങിയ സംഘം ടാങ്കറുകള്‍ പരിശോധിച്ചിരുന്നു. തളങ്കര തീരദേശ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടറുകള്‍, ഫ്രിഡ്ജുകള്‍, കോഴിക്കോട് ബോംബ് ഡിറ്റക്ഷന്‍ ആണ്റ്റ് ഡിസ്ട്രക്ഷന്‍ സ്ക്വാഡും പരിശോധിച്ചിരുന്നു. പരിശോധന നടത്തിയ വിദഗ്ധ സംഘത്തിണ്റ്റെ റിപ്പോര്‍ട്ടിണ്റ്റെ അടിസ്ഥാനത്തിലായിരിക്കും വാതക ടാങ്കുകള്‍ മാറ്റുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളു. നൂറ് ടണ്ണോളം ഭാരമുള്ള ടാങ്കറുകള്‍ കടല്‍മാര്‍ഗ്ഗം മാത്രമേ മാറ്റാന്‍ പറ്റുകയുള്ളു. അല്ലെങ്കില്‍ വാതകം മറ്റൊന്നിലേക്ക് മാറ്റേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: