മുംബൈ: സ്വര്‍ണം ഇറക്കുമതിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് ജ്വല്ലറി ഉടമകള്‍. ഉത്സവ സീസണ് അടുത്തതോടെ സ്വര്‍ണത്തിന്റെ ഡിമാന്റ് ഉയരുമെങ്കിലും ഇതിനനുസരിച്ച് സ്വര്‍ണം വില്പനയ്ക്ക് എത്തിക്കാന്‍ സാധിക്കില്ലെന്ന ആശങ്കയിലാണ് വ്യാപാരികള്‍. ദസറ, ധന്തേരസ്, ദീപാവലി തുടങ്ങിയ ആഘോഷങ്ങളും വിവാഹ സീസണും അടുത്തതോടെ സ്വര്‍ണാഭരണങ്ങളുടെ ഡിമാന്റില്‍ വന്‍ വര്‍ധനവുണ്ടാകും.
ഈ വര്‍ഷം ആദ്യ ആറ് മാസം പിന്നിടുമ്പോള്‍ 536 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരിക്കുന്നത്. എന്നാല്‍ 2012 ല്‍ ആകെ 860 ടണ്‍ സ്വര്‍ണം ഇറക്കുമതിയാണ് നടന്നിട്ടുള്ളത്. ഈ പ്രവണത തുടരുകയും ആര്‍ബിഐയുടേയും സര്‍ക്കാരിന്റേയും ഇടപെടലും ഇല്ലാതിരുന്നെങ്കില്‍ ഈ വര്‍ഷം സ്വര്‍ണം ഇറക്കുമതി 1,000 ടണ്‍ കവിയുമായിരുന്നുവെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് ധനകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറയുന്നു. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 330 ടണ്ണിലധികം സ്വര്‍ണ ഇറക്കുമതിയാണ് നടന്നത്.
സ്വര്‍ണത്തിന്റെ ഇറക്കുമതിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി കര്‍ശനമായി തുടരുകയാണെങ്കില്‍ വര്‍ഷം തോറുമുള്ള സ്വര്‍ണ ഇറക്കുമതി 200 ടണ്ണായിരിക്കുമെന്നാണ് മോര്‍ഗാന്‍ സ്റ്റാന്‍ലിയുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: