കെയ്റോ: 2011ലെ പ്രക്ഷോഭത്തിനിടെ ഹമാസുമായി ചേര്‍ന്ന് രാജ്യത്തെ ജയിലുകളെ അക്രമിക്കാന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ച് ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ തടവിലിടാന്‍ കോടതി ഉത്തരവ്.
പതിനഞ്ച് ദിവസത്തേക്കാണ് മുര്‍സിയെ തടവിലിടുക. ഈജിപ്ത് ഏകാധിപതി ഹുസ്നി മുബാറക്കിനെ അധികാരത്തില്‍ നിന്നും പുറത്താക്കുന്നതിലേക്ക് നയിച്ച പ്രക്ഷോഭത്തില്‍ ജയിലുകളും പോലീസ് സ്റ്റേഷനുകളും ആക്രമിച്ച സംഭവങ്ങളില്‍ മുര്‍സിയെ ചോദ്യം ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
മുര്‍സിക്കെതിരായ ആരോപണത്തില്‍ അന്വേഷണം തുടരുകയാണെങ്കില്‍ അദ്ദേഹം തടവില്‍ തുടരും. ജൂലൈ 3ന് പട്ടാള അട്ടിമറിയില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മുര്‍സി ഇപ്പോള്‍ വീട്ടുതടങ്കലിലാണെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: