ചടയമംഗലം: കനത്ത മഴയില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മ്മിച്ച് ബിഎംഎസ് സ്ഥാപനദിനം ചടയമംഗലത്ത് വ്യത്യസ്ഥമായി ആഘോഷിച്ചു.
ബിഎംഎസ് സ്ഥാപനദിനം സംസ്ഥാന വ്യാപകമായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ചടയമംഗലത്ത് സേവന പ്രവര്‍ത്തനം സംഘടിപ്പിച്ചത്.
ചടയമംഗലം പട്ടണത്തിന് സമീപമുള്ള ഗ്രാമീണ റോഡുകള്‍ തകര്‍ന്ന് ഒറ്റപ്പെട്ട നിലയിലായിരുന്നു സ്ഥലവാസികള്‍.
ഇതിനെത്തുടര്‍ന്ന് സ്ഥലം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടിക്ക് കാലതാമസം നേരിട്ടിടത്താണ് ബിഎംഎസ് പ്രവര്‍ത്തകര്‍ റോഡ് നിര്‍മ്മാണം ഏറ്റെടുത്തത്.
ബിഎംഎസ് പ്രവര്‍ത്തകര്‍ ജൂലൈ 23 സ്ഥാപനദിനത്തിന് റോഡ് നിര്‍മ്മാണം ഏറ്റെടുത്തപ്പോള്‍ പിന്‍തുണയുമായി നാട്ടുകാരുമെത്തി. വൈകിട്ട് 4ന് ചടയമംഗലത്ത് നടന്ന പൊതുസമ്മേളനം ബിഎംഎസ് മേഖലാ സെക്രട്ടറി എം.കെ. അജയന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സമിതി പ്രസിഡന്റ് കടവൂര്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വെട്ടുവഴി സുനില്‍, കെഎസ്ടി എംപ്ലോയീസ് സംഘ് ജില്ലാ സെക്രട്ടറി ഗോപകുമാര്‍, രൂപേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: