ലണ്ടന്‍: ഓസ്ട്രേലിയയെ 5-0ന് തകര്‍ത്ത് ആഷസ് പരമ്പര തൂത്തുവാരുമെന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ആന്ഡേഴ്സണ് പറഞ്ഞു. ഞങ്ങള്‍ ആഗ്രഹിക്കുന്നത് ഒരു വൈറ്റ് വാഷ് തന്നെയാണ്. 5-0 എന്ന സ്കോറിന് ആഷസ് വിജയിക്കുക എന്നതാണ് ഞങ്ങള്‍ക്ക് രാജ്യത്തിനു നല്കാനാവുന്ന ഏറ്റവും വലിയ സംഭാവന. ക്രിക്കറ്റ് കളിച്ച് തുടങ്ങിയ കാലം മുതല്‍ മനസില്‍ താലോലിക്കുന്ന ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് ആഷസിലെ സമ്പൂര്‍ണ ആധിപത്യം. അതിനുള്ള അവസരമാണ് ഇപ്പോള്‍ മുന്നില്വന്നിരിക്കുന്നത്. ഞങ്ങളെയുള്പ്പെടെയുള്ള ടീമുകളെ തോല്പിച്ചുകൊണ്ട് തുടര്‍ച്ചയായി പരാജയമറിയാതെ മുന്നേറിയ ഓസ്ട്രേലിയ ഒരു ദയയും സഹതാപവും അര്‍ഹിക്കുന്നില്ല, പീറ്റേഴ്സണ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: