മുംബൈ: ഡോയ്ചെ ബാങ്ക്, ബ്രിട്ടീഷ് ബാങ്കായ ഇന്‍വെസ്റ്റെക് ബാങ്ക് എന്നിവയുമായി എയര്‍ ഇന്ത്യ കരാറിലേര്‍പ്പെടുന്നു. അഞ്ച് ബോയിങ് ഡ്രീംലൈനറുകള്‍ വാങ്ങുന്നതിന് വേണ്ടി 500 ദശലക്ഷം ഡോളര്‍ സമാഹരിക്കുന്നതിനായാണ് രണ്ട് ബാങ്കുകളുമായും എയര്‍ ഇന്ത്യ ധാരണയിലെത്തിയിരിക്കുന്നത്. എയര്‍ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ ജൂണ്‍ 26 നാണ് അഞ്ച് ബോയിങ് 787 ഡ്രീംലൈനറുകല് വാങ്ങുന്നതിനായി 500 ദശലക്ഷം ഡോളറിന്റെ ധനസഹായം ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ആവശ്യപ്പെട്ടത്. ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിനുള്ളിലായിരിക്കും എയര്‍ ഇന്ത്യ ഈ തുക സമാഹരിക്കുക. ഈ വിമാനങ്ങള്‍ വിറ്റശേഷമോ പാട്ടത്തിന് കൊടുത്ത ശേഷമോ പണം മടക്കി നല്‍കുന്നതിനാണ് പദ്ധതി.
കഴിഞ്ഞ സപ്തംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഏഴ് ഡ്രീം ലൈനറുകളാണ് വാങ്ങിയത്. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ അഞ്ച് വിമാനങ്ങള്‍ കൂടി സ്വന്തമാക്കുകയാണ് ലക്ഷ്യം.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോയിങ് കമ്പനിയില്‍ നിന്നും 68 വിമാനങ്ങള്‍ വാങ്ങുന്നതിന് 2006 ജനുവരിയിലാണ് ധാരണയിലെത്തിയത്. ഇതില്‍ 27 ഡ്രീം ലൈനറുകളും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: