ബീജിംഗ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവ് ബോ സിലായിക്കെതിരെ ചൈന അഴിമതിക്കുറ്റം ചുമത്തിയതായി റിപ്പോര്‍ട്ട്. കൈക്കൂലി, അഴിമതി, അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് ബോക്കെതിരെ ചുമത്തിയത്. ഷാന്തോങ് പ്രവിശ്യയിലെ കോടതിയിലാണ് അദ്ദേഹത്തിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചത്.
ബ്രിട്ടീഷ് വ്യാപാരി ഹോവുഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ബോ സിലായിക്കെതിരായ അഴിമതിക്കഥകള്‍ പുറത്തു വന്നത്. കൊലപാതകക്കേസില്‍ ബോ സിലായിയുടെ ഭാര്യ ഗൂ കൈലായ് അറസ്റ്റിലായിരുന്നു.
ചോങ്കിങ് നഗരത്തിലെ പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ ചൈനീസ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്ഥാനം വഹിച്ചിരുന്ന ബോ പരമോന്നത നേതൃനിരയിലേക്ക് ഉയരാനിരിക്കെയായിരുന്നു ഇത്.
പാര്‍ട്ടി പദവികള്‍ ഉപയോഗിച്ച് ബോ വ്യക്തിപരമായും കുടുംബാംഗങ്ങള്‍ വഴിയും കൈക്കൂലി കൈപ്പറ്റിയതായും സ്ത്രീകളുമായി അവിഹിത ബന്ധം പുലര്‍ത്തിയിരുന്നതായും ആരോപണമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: