കൊച്ചി: പനമ്പിള്ളിനഗര്‍ ലക്ഷദ്വീപ് ഡവലപ്മെന്റ് ഓഫീസിനു മുന്നില്‍ കഴിഞ്ഞ നാലു ദിവസമായി സീഫാറേഴ്സ് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യ (ബിഎംഎസ്) നടത്തിവരുന്ന സത്യഗ്രഹ സമരത്തിന്റെ പന്തല്‍ പോലീസ് പൊളിച്ചുനീക്കി. ഇതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ കുട ചൂടി ധര്‍ണ്ണ നടത്തി. ബിഎംഎസ് ജില്ലാ ട്രഷറര്‍ മധുകുമാര്‍ ഉദ്ഘാടനം ചെയ്തു. സീഫാറേഴ്സ് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ.എസ്.അനില്‍കുമാര്‍ അദ്ധ്യക്ഷതവഹിച്ചു. ബിഎംഎസ് കടവന്ത്രമേഖലാ പ്രസിഡന്റ് എസ്.സുധീര്‍, ബിജെപി തൃക്കാക്കര നിയോജകമണ്ഡലം സെക്രട്ടറി സി.സതീശന് എന്നിവര്‍ പ്രസംഗിച്ചു. എം.ടി.സുനില്‍, പി.ആര്.ഓമനക്കുട്ടന്, ബൈജു സേവ്യര്‍, എന്‍.എഫ്.മാത്യു എന്നിവര്‍ നേതൃത്വം നല്കി.
സമര്ക്കാര്ക്കുനേരെയുള്ള പോലീസ് നടപടിക്കെതിരെ ബിജെപി തൃക്കാക്കര നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. പോലീസിനെ ഉപയോഗിച്ച് സമരം അടിച്ചമര്‍ത്താനാണ് ശ്രമമെങ്കില്‍ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് മണ്ഡലം പ്രസിഡന്റ് ബാബുരാജ് തച്ചേത്ത് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: