മട്ടാഞ്ചേരി: ഓണ്‍ലൈന്‍ മുഖാന്തിരം വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡിനുള്ള അപേക്ഷകളില്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം വേണ്ടത്ര സംവിധാനമുണ്ടായിട്ടും വില്ലേജോഫീസുകളില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. എറണാകുളം ജില്ലയില്‍ ഐഡി കാര്‍ഡിനായി ആയിരക്കണക്കിന് അപേക്ഷകരാണ് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനകം അയ്യായിരത്തോളം പുതിയ അപേക്ഷകളാണ് എത്തിയത്.
താലൂക്ക് ഇലക്ഷന് ഓഫീസുകളിലെത്തിയ അപേക്ഷകള്‍ താലൂക്ക് ഓഫീസുകള്‍ വഴി വില്ലേജാഫീസുകളില്‍ അയച്ചുകൊടുത്തതാണ്. ഐഡികാര്‍ഡ് അപേക്ഷകരെ കുറിച്ച് അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ബിഎല്‍ഒമാരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. വില്ലേജാഫീസുകളില്നിന്ന് അപേക്ഷകള്‍ ലഭിക്കുന്ന ബിഎല്‍ഒ മാര്‍ ഏഴ് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. ഇത്പ്രകാരം 15 ദിവസങ്ങള്‍ക്കകം ഐഡി കാര്‍ഡുകള്‍ ലഭിക്കുകയും ചെയ്യും. എന്നാല്‍ വില്ലേജാഫീസുകളില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണെന്ന് കേരള ഹോംസ്റ്റേ ആന്റ് ടൂറിസം സൊസൈറ്റി ഡയറക്ടര്‍ എം.പി.ശിവദത്തന്‍ പറഞ്ഞു. ഐഡി കാര്‍ഡുകള്‍ തയ്യാറാക്കുവാന്‍ കെല്‍ട്രോണിലെ വിദഗ്ധരെതാലൂക്ക് ഓഫീസുകളില്‍ നിയമിച്ചിട്ടുമുണ്ട്. ഐഡി കാര്‍ഡിനായുള്ള ആയിരക്കണക്കിന് അപേക്ഷകരെ വലയ്ക്കുന്ന വില്ലേജാഫീസ് അധികൃതരുടെ നടപടിയില്‍ വ്യാപകപ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞു. ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്യുവാനുള്ള നടപടികള്‍ ഉണ്ടാക്കണമെന്ന് ശിവദത്തന്‍ ഇലക്ഷന് കമ്മീഷണറോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: