കാസര്‍കോട്: കാസര്‍കോട് കലാപത്തിനിടെ നടന്ന വെടിവെപ്പില്‍ അന്നത്തെ എസ്പിയായിരുന്ന രാംദാസ് പോത്തനെ കുറ്റവിമുക്തനാക്കി സിബിഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് പുനസ്ഥാപിക്കണമെന്ന് ബിജെപി നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുസ്ളിംലീഗ് സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നല്‍കുന്നതിണ്റ്റെ മറവില്‍ കാസര്‍കോട്ട് നടന്ന കലാപത്തില്‍ ലീഗ് നേതാക്കള്‍ക്ക് പങ്കുണ്ട്. എന്നാല്‍ എസ്പിയുടെ വെടിയേറ്റ് ലീഗ് പ്രവര്ത്തകന് മരിക്കാനിടയായ സംഭവം ഉയര്‍ത്തിക്കാട്ടി കലാപം മൂടിവെയ്ക്കുകയായിരുന്നു മുസ്ളിംലീഗും യുഡിഎഫും. ആത്മരക്ഷയ്ക്കും സഹപ്രവര്‍ത്തകരുടെ ജീവന് രക്ഷിക്കാനുമാണ് എസ്പി വെടിവെച്ചതെന്ന് സിബിഐ അന്വേഷണത്തില്‍ വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കലാപവും ഗൂഢാലോചനയും അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന് പുനസ്ഥാപിക്കണം. ലീഗ് നേതാക്കള്‍ക്കെതിരെ തെളിവ് ലഭിച്ചതിനാലാണ് നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ നിസാര്‍ കമ്മീഷന് പിരിച്ചുവിട്ടത്. തുടര്‍ന്ന് നടന്ന സിബിഐ അന്വേഷണത്തില്‍ എസ്പിയായിരുന്ന രാംദാസ് പോത്തണ്റ്റെ നടപടിമാത്രമാണ് അന്വേഷിച്ചത്. കലാപത്തിനുപിന്നിലെ ആഴത്തിലുള്ള ഗൂഢാലോചനയും സാമ്പത്തിക ശ്രോതസ്സും അന്വേഷണ വിധേയമാക്കണം. കലാപത്തില്‍ പങ്കാളികളായവര്‍ക്കെതിരെ ഒരുതരത്തിലുള്ള നിയമനടപടിയും സ്വീകരിച്ചിട്ടില്ല. കലാപത്തില്‍ പങ്കില്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണത്തെ മുസ്ളിംലീഗ് ഭയക്കുന്നത് എന്തിന്. എസ്പിയുടെ വെടിയേറ്റ് മരിച്ച ലീഗ് പ്രവര്‍ത്തകണ്റ്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്കിയ അഞ്ച് ലക്ഷം തിരിച്ചെടുക്കണം. കലാപകാരികള്‍ക്ക് നേരെയാണ് എസ്പി വെടിയുതിര്‍ത്തതെന്നാണ് സിബിഐ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അക്രമികള്‍ക്ക് പാരിതോഷികം നല്‍കുന്നത് അക്രമത്തെ പ്രോത്സാഹിപ്പിക്കലാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബാലകൃഷ്ണനെ മുസ്ളിം യുവതിയെ വിവാഹം ചെയ്തതിണ്റ്റെ പേരില്‍ കൊലപ്പെടുത്തിയ കേസില്‍ പോലീസിനും സംസ്ഥാന സര്‍ക്കാറിനും വീഴ്ച പറ്റിയെന്നും കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനെതിരെ അപ്പീല്‍ പോയ സര്‍ക്കാരാണ് അക്രമികള്‍ക്ക് പാരിതോഷികം നല്‍കിയത്. ബാലകൃഷ്ണന് വധക്കേസ് പ്രതികളെ രക്ഷിച്ചത് ലീഗ് എംഎല്‍എ പി.ബി.അബ്ദുള്റസാഖാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം. ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: